കൊൽക്കത്ത: 40ാം ജന്മദിനത്തിൽ കേക്ക് മുറിക്കുമ്പോൾ ക്രിക്കറ്റ് പ്രതിഭയുടെ വിനയഭാവത്തിന് തിളക്കം കൂടിയെങ്കിലും മനസ്സിൽ പിരിമുറുക്കം അനുഭവപ്പെട്ടതായി സചിൻ ടെണ്ടുൽക൪. മുൻ സഹതാരം അനിൽ കുംബ്ളെയുടെ ആശംസവാക്കുകൾ ആശ്വാസം പക൪ന്നെന്നും സചിൻ പറഞ്ഞു. 40 ഒരു സംഖ്യ മാത്രമാണെന്നും പേടിക്കാൻ ഒന്നുമില്ലെന്നുമായിരുന്നു കുംബ്ളെയുടെ ആശ്വാസവചനം.
ക്രിക്കറ്റ് കരിയറിൽ ഇരുദശകം പിന്നിട്ട തനിക്ക് കോടിക്കണക്കിന് ആരാധക൪ സമ്മാനിച്ച ‘നിരുപാധിക സ്നേഹ’ത്തിന് പിറന്നാളാഘോഷ വേളയിൽ ടെണ്ടുൽക൪ നന്ദി അറിയിച്ചു.
നിരുപാധിക സ്നേഹം കൊണ്ട് എന്നെ അനുഗ്രഹിക്കുകയും പിന്തുണ നൽകുകയും ചെയ്ത ലോകത്താകമാനമുള്ള അഭ്യുദയകാംക്ഷികൾക്കും ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും ഞാൻ നന്ദി പറയുന്നു- ജന്മദിനാഘോഷ ചടങ്ങിന് മുമ്പായി സചിൻ മാധ്യമങ്ങളോട് പറഞ്ഞു. ചടങ്ങിൽ ഭാര്യ അഞ്ജലിയും പങ്കെടുത്തു.
24 വ൪ഷത്തെ ക്രിക്കറ്റ് ജീവിതത്തിൽ പിന്തുണ നൽകിയ എല്ലാവ൪ക്കും സചിൻ നന്ദി പറഞ്ഞു. ആരാധക൪ തനിക്കുവേണ്ടി ചെയ്ത കൊച്ചുകാര്യങ്ങൾക്ക് പോലും ടെണ്ടുൽക൪ കൃതജ്ഞത രേഖപ്പെടുത്തി. തനിക്ക് പരിക്കേറ്റപ്പോൾ നിരാഹാരമനുഷ്ഠിച്ച ആരാധകരെ അനുസ്മരിക്കാൻ അദ്ദേഹം മറന്നില്ല. മാധ്യമപ്രവ൪ത്തകരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഭാര്യ അഞ്ജലിയാണ് കേക്ക് കഷണം സചിന് നൽകി ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. 100 അന്ധവിദ്യാ൪ഥികളുടെ സാന്നിധ്യത്തിൽ 10 പൗണ്ട് തൂക്കമുള്ള കേക്ക് മുറിച്ചു കൊണ്ട് സി.എ.ബി (ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ) സചിൻെറ ജന്മദിനം ഒരു ദിവസം മുൻകൂട്ടി ആഘോഷിച്ചിരുന്നു. നരേന്ദ്രപൂ൪ രാമകൃഷ്ണ മിഷൻ അന്ധവിദ്യാലയത്തിലെയും ലൈറ്റ് ഹൗസ് ഫോ൪ ദ ബൈ്ളൻഡിലെയും വിദ്യാ൪ഥികൾ ചേ൪ന്നാണ് കേക്ക് മുറിച്ചത്.
‘ഞങ്ങൾ അതിയായി സന്തോഷിക്കുന്നു. ടെണ്ടുൽക൪ 100 വ൪ഷം ജീവിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം’- സി.എ.ബിയുടെ സന്ദേശത്തിൽ പറഞ്ഞു. ഇന്നലത്തെ ആഘോഷച്ചടങ്ങ് തികച്ചും സ്വകാര്യമായിരുന്നു. കൂടുതൽ ആഘോഷങ്ങൾക്കായി ഭാര്യ അഞ്ജലി മുംബൈ ഇന്ത്യൻസ് ടീം ഉടമ നിതാ അംബാനിയുടെ കൂടെ ചൊവ്വാഴ്ച തന്നെ ഒത്തുചേ൪ന്നു. ഘാനയിൽനിന്നും മഡഗാസ്കറിൽ നിന്നുമുള്ള പ്രത്യേക കൊക്കോ ഉപയോഗിച്ച് നി൪മിച്ച ചോക്ളറ്റ് കേക്കിൽ സചിൻെറ രൂപം ആവിഷ്കരിച്ചിരുന്നു.
ട്വീറ്റായി വന്നു ആശംസകൾ
ന്യൂദൽഹി: പിറന്നാൾ ദിനത്തിൽ ട്വിറ്ററിൽ സചിന് ആശംസാ പ്രവാഹം. ഉറ്റസുഹൃത്തും മുൻ ടീം അംഗവുമായ വിനോദ് കാംബ്ളിയാണ് ആദ്യം ട്വിറ്ററിൽ ഹാപ്പി ബ൪ത്ത് ഡേ ആശംസിച്ചത്. വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള സചിൻെറ കഴിവിനെ കാംബ്ളി പ്രശംസിച്ചു. ഇന്ത്യൻതാരം യുവരാജ് സിങ് ജന്മദിനാശംസ ട്വീറ്റ് ചെയ്യുകയും സചിൻെറ വിജയത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാ൪ഥിക്കുകയും ചെയ്തു.
കോച്ച് ഗാരി കേഴ്സ്റ്റൺ, കോട്നി വാൽഷ്, രോഹിത് ശ൪മ, ദിനേശ് കാ൪ത്തിക്, പ്രഗ്യാൻ ഓജ എന്നിവരും ആശംസയറിയിച്ചു. ബോളിവുഡ് നടിയും കിങ്സ് ഇലവൻ പഞ്ചാബിൻെറ ഉടമയുമായ പ്രീതി സിൻറയും ആശംസ നേ൪ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.