ഡിക്കി ബേഡിന്‍െറ ടെസ്റ്റ് ഇലവന്‍: സചിനെ ഒഴിവാക്കിയതില്‍ ക്രിക്കറ്റ് ലോകത്ത് ആശ്ചര്യം

ന്യൂദൽഹി: രാജ്യാന്തര ക്രിക്കറ്റിലെ പ്രശസ്തനായ അമ്പയറായിരുന്ന ഡിക്കി ബേഡിൻെറ ലോക ടെസ്റ്റ് ഇലവനിൽനിന്ന് സചിൻ ടെണ്ടുൽക൪, ഡോൺ ബ്രാഡ്മാൻ തുടങ്ങിയ ഇതിഹാസ താരങ്ങളെ ഒഴിവാക്കിയതിൽ ആശ്ചര്യപ്പെടുകയാണ് ക്രിക്കറ്റ് ലോകം. നീതിയുക്തമല്ലാതെയാണ് ബേ൪ഡിൻെറ് ടീം തെരഞ്ഞെടുപ്പെന്ന് പ്രമുഖ താരങ്ങൾ കുറ്റപ്പെടുത്തി. ബേഡിനെ വിമ൪ശിച്ച് നിരവധി മുൻ താരങ്ങൾ ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്.
മുൻ നായകൻ സുനിൽ ഗവാസ്ക൪ മാത്രമാണ് വിവാദ ഡ്രീം ടീമിൽ ഇടം നേടിയ ഏക ഇന്ത്യൻ താരം. ബേഡിൻെറ 80ാം പിറന്നാളിന് മുന്നോടിയായി പ്രഖ്യാപിച്ച ടീമിൻെറ നായകൻ പാകിസ്താൻ ഔറൗണ്ട൪ ഇമ്രാൻ ഖാനാണ്. ഇതിഹാസ താരങ്ങളായ ബ്രയാൻ ലാറ, റിക്കി പോണ്ടിങ്, വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗള൪മാരായ മാൽക്കം മാ൪ഷൽ, ആൻഡി റോബ൪ട്സ്, ജോയൽ ഗാ൪ന൪, മൈക്കൽ ഹോൾഡിങ് തുടങ്ങിയവരും ടെസ്റ്റ് ഇലവനിൽ ഇടംപിടിച്ചില്ല.  ലണ്ടൻ ആസ്ഥാനമായ ടെലഗ്രാഫ് പത്രം നടത്തിയ അഭിമുഖത്തിലാണ് ബേഡ് ഡ്രീം ഇലവനിലെ താരങ്ങളുടെ പേര് പുറത്തുവിട്ടത്. ബാരി റിച്ചാ൪ഡ്സ്, വിവിയൻ റിച്ചാ൪ഡ്സ്, ഗ്രെഗ് ചാപ്പൽ, ഗ്രേയം പോളക്ക്, ഗാരി സോബേഴ്സ്, അലൻ നോട്ട്, ഷെയ്ൻ വോൺ, ഡെന്നിസ് ലില്ലി, ലാൻസ് ഗിബ്സ് എന്നിവരാണ് ടീമിലെ മറ്റു താരങ്ങൾ.

ടീമിൻെറ ഓപണറായി ഗവാസ്കറെ പരിഗണിച്ചത് ശരിയായ തെരഞ്ഞെടുപ്പാണ്. പക്ഷേ സചിൻ, ബ്രാഡ്മാൻ, വെസ്റ്റിൻഡീസ് ബൗള൪മാ൪ എന്നിവരെ ഒഴിവാക്കിയത് ആശ്ചര്യപ്പെടുത്തുന്നതായി മുൻ ഇന്ത്യൻ നായകൻ അജിത് വഡേക൪ പറഞ്ഞു. സചിനെയും ബ്രാഡ്മാനെയും ഒഴിവാക്കിയത് ബേഡിൻെറ ക്രിക്കറ്റിലുള്ള അറിവില്ലായ്മയാണ് കാണിക്കുന്നതെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ ചന്ദു ബോ൪ഡെ അഭിപ്രായപ്പെട്ടു. മറ്റൊരു മുൻ ഇന്ത്യൻ നായകനായ നരി കോൺട്രാക്ടറും ടെസ്റ്റ് ഇലവൻ തെരഞ്ഞെടുപ്പിൽ അദ്ഭുതം പ്രകടിപ്പിച്ചു. സചിൻ, ബ്രാഡ്മാൻ തുടങ്ങിയ ഇതിഹാസ താരങ്ങളെ ഉൾപ്പെടുത്താതെ എന്തടിസ്ഥാനത്തിലാണ് ടീമിനെ തെരഞ്ഞെടുത്തതെന്ന ചോദ്യമാണ് നരി ഉന്നയിച്ചത്. ദിലീപ് വെങ്സാ൪കറും കൃഷ്ണമാചാരിയും ഇതിനോട് പ്രതികരിക്കാൻ തയാറായില്ല.

66 ടെസ്റ്റ് മത്സരങ്ങൾ നിയന്ത്രിച്ച ബേഡ്, മൂന്നു ലോകകപ്പ് ഫൈനലുകൾക്ക് അമ്പയറായി എന്ന അപൂ൪വ നേട്ടത്തിനും ഉടമയാണ്. ക്രിക്കറ്റിനെക്കുറിച്ചുള്ള ഇമ്രാൻ ഖാൻെറ അറിവാണ് അദ്ദേഹത്തെ ടീമിൻെറ നായകനാക്കിയതിനു പിന്നിലെന്ന് ബേഡ് പറഞ്ഞു.
അതേസമയം, ലോക ടെസ്റ്റ് ഇലവനിൽ അംഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഗവാസ്ക൪ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.