തിരുവനന്തപുരം: സ്കൂളിൽ പോകുന്നതിനിടെ വെടിവെപ്പിനിരയായ പാകിസ്താൻ പെൺകുട്ടി മലാലാ യൂസഫിൻെറ ഡയറിക്കുറിപ്പുകൾ മലയാളത്തിൽ. സെക്രട്ടേറിയറ്റ് ജീവനക്കാരിയായ എസ്. സജിനിയും ഭ൪ത്താവ് ബാബു രാഗലയവും ചേ൪ന്നാണ് ‘സ്വാത് താഴ്വരയിലെ ചോളപ്പൂവ്’ എന്ന പേരിൽ മലാലയുടെ ഡയറിക്കുറിപ്പുകളടങ്ങുന്ന പുസ്തകം രചിച്ചത്. എൽ.ഡി.എഫ് കൺവീന൪ വൈക്കം വിശ്വൻ പുസ്തകം പ്രകാശനംചെയ്തു.
മതവിശ്വാസമല്ല, മതമൗലികവാദമാണ് വേണ്ടതെന്ന് ബിൻലാദന് പക൪ന്ന് നൽകിയവ൪ ആരെന്ന് വ്യക്തമാണെന്ന് വൈക്കം വിശ്വൻ പറഞ്ഞു. ബിൻലാദനെ സൃഷ്ടിച്ചവ൪ തന്നെയാണ് വധിച്ചത്. സദ്ദാം ഹുസൈനെ സൃഷ്ടിച്ചവ൪ അദ്ദേഹത്തെ നശിപ്പിച്ചു. സമൂഹത്തിലാകെ അരാഷ്ട്രീയവാദം വള൪ത്താൻ ബോധപൂ൪വമായ ശ്രമം നടക്കുന്നതായി അദ്ദേഹം പറഞ്ഞു.
സജിനിയുടെ ഓ൪മക്കൂട്ട് എന്ന പുസ്തകം ഡോ. ജോ൪ജ് ഓണക്കൂ൪ പ്രകാശനം ചെയ്തു. ഭാഷാ ഇൻസ്റ്റ്യൂട്ട് ഡയറക്ട൪ ഡോ.എം.ആ൪. തമ്പാൻ അധ്യക്ഷതവഹിച്ചു. ഒ.പി. സുരേഷ്, എ.ജി. ഒലീന, കാരയ്ക്കാമണ്ഡപം വിജയകുമാ൪, അൽഫോൺസ ജോയി എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.