തായ്പേ: ഇന്ത്യയുടെ ലണ്ടൻ ഒളിമ്പിക്സ് ക്വാ൪ട്ട൪ ഫൈനലിസ്റ്റ് പി. കശ്യപും വനിതാ താരം പി.വി. സിന്ധുവും ബാഡ്മിൻറൺ ഏഷ്യ ചാമ്പ്യൻഷിപ്പിൻെറ രണ്ടാം റൗണ്ടിൽ കടന്നു.
ടൂ൪ണമെൻറിലെ നാലാം സ്വീഡായ കശ്യപ് ദക്ഷിണ കൊറിയയുടെ ജി ഹൂൻ ഹോങ്ങിനെയാണ് പുരുഷ സിംഗ്ൾസ് ആദ്യ റൗണ്ടിൽ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് കൈവിട്ട താരം തുട൪ന്നുള്ള രണ്ട് സെറ്റുകൾ സ്വന്തമാക്കിയാണ് എതിരാളിയെ കീഴടക്കിയത്. ഒരു മണിക്കൂറും ഒമ്പത് മിനിറ്റും നീണ്ട മത്സരത്തിനൊടുവിൽ 18-21 21-15 22-20 എന്ന സ്കോറിനായിരുന്നു ലോക ഏഴാം നമ്പ൪ താരമായ കശ്യപിൻെറ ജയം. രണ്ടാം റൗണ്ടിൽ ഹാൻ ചോ ചൂവാണ് എതിരാളി. മുഹമ്മദ് അജ്ഫാൻ റഷീദിനെ നേരിട്ടുള്ള സെറ്റുകൾക്ക് തക൪ത്ത് ഇന്ത്യയുടെതന്നെ സായ് പ്രണീതും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സ്കോ൪: 21-10 21-12.
വനിതാ സിംഗ്ൾസിൽ ഹോങ്കോങ്ങിൻെറ സ കാ ചാനെതിരായ ആദ്യ റൗണ്ട് മത്സരത്തിൽ സിന്ധുവിൻെറ ജയം 21-18 21-19 എന്ന സ്കോറിനായിരുന്നു. ലോക ആറാം നമ്പ൪ ചൈനയുടെ വാങ് ഷിസിയാനെയാണ് രണ്ടാം റൗണ്ടിൽ സിന്ധു നേരിടുന്നത്.
അതേസമയം, പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ മൂന്നു ജോടികൾ ആദ്യ റൗണ്ട് മത്സരത്തിൽ തോറ്റു പുറത്തായി. പ്രണവ് ജെറി ചോപ്ര- അക്ഷയ് ദേവൽക൪, തരുൺ കോന- അരുൺ വിഷ്ണു, മനു അത്രി- സുമീത് റെഡ്ഡി ജോടികളാണ് തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.