ഇന്‍ററിന് അട്ടിമറി തോല്‍വി

മിലാൻ: ഇറ്റാലിയൻ സീരി എയിൽ കരുത്തരായ ഇൻറ൪ മിലാന് അട്ടിമറി തോൽവി. അറ്റ്ലാൻറയാണ് ഇൻററിനെ സാൻസീറോയിലെ സ്വന്തം ഗ്രൗണ്ടിൽ 3-4ന് തക൪ത്തത്. മൂന്ന് ഗോളിന് ലീഡ് നേടിയ ഇൻററിനെ 12 മിനിറ്റിനിടെ ഹാട്രിക് ഗോൾ നേടിയ ജ൪മെയ്ൻ ഡെനിസിൻെറ മികവിലാണ് അറ്റ്ലാൻറ അട്ടിമറിച്ചത്. കളിയുടെ 44ാം മിനിറ്റിൽ തൊമാസ് റോസിയുടെ ഗോളിലൂടെ ഇൻററാണ് തുടങ്ങിയത്. പിന്നാലെ റിക്കാ൪ഡോ ഗബ്രിയേലിൻെറ ഇരട്ട ഗോളിലൂടെ ഇൻറ൪ മൂന്നടിച്ചു. 56ാം മിനിറ്റിൽ ജിയാകോമോ ബൊൻവെൻഞ്ചുറയിലൂടെ തിരിച്ചടിയാരംഭിച്ച അറ്റ്ലാൻറക്കുവേണ്ടി 65ാം മിനിറ്റിലെ പെനാൽറ്റി ഗോളിലൂടെയാണ് ജ൪മയ്ൻ വേട്ട തുടങ്ങിയത്. 71, 77 മിനിറ്റുകളിലും ജ൪മയ്ൻ ആവ൪ത്തിച്ചു.
50 പോയൻറുമായി അഞ്ചാം സ്ഥാനത്തുള്ള ഇൻററിനെ അട്ടിമറിച്ച അറ്റ്ലാൻറ 13ാം സ്ഥാനക്കാരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.