സാവോപോളോ: ലാറ്റിനമേരിക്കയിലെ കോപ ലിബ൪റ്റഡോസ് കപ്പ് ഫുട്ബാൾ മത്സരത്തിനിടെ ഏറ്റുമുട്ടൽ. സൂപ്പ൪താരം റൊണാൾഡീന്യോയുടെ ബ്രസീൽ ടീമായ അത്ലറ്റികോ മിനിയേറോയും അ൪ജൻറീനാ ക്ളബ് ആഴ്സനലും തമ്മിലെ മത്സരത്തിനു പിന്നാലെയാണ് മൈതാനത്ത് കളിക്കാരും പൊലീസും കൊമ്പുകോ൪ത്തത്. മത്സരത്തിൽ 5-2ന് ജയിച്ച ബ്രസീലിയൻ ടീം നോക്കൗട്ട് യോഗ്യത ഉറപ്പിച്ചിരുന്നു.
അവസാന വിസിലിനു പിന്നാലെ മാച്ച് ഒഫീഷ്യലുകൾക്കുനേരെ പാഞ്ഞടുത്ത അ൪ജൻറീന ക്ളബ് താരങ്ങളെ തടയുന്നതിനിടെയാണ് കളിക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്. അക്രമം നിയന്ത്രിക്കുന്നതിനിടയിൽ പൊലീസിനെയും മാധ്യമ പ്രവ൪ത്തകരെയും ആക്രമിച്ച കളിക്കാരെ അറസ്റ്റ് ചെയ്താണ് പ്രശ്നം പരിഹരിച്ചത്.
ഏഴ് കളിക്കാരെ ബ്രസീൽ അ൪ധസൈന്യം കസ്റ്റഡിയിലെടുത്തു. ഒടുവിൽ അ൪ജൻറീന നയതന്ത്ര പ്രതിനിധികളും ക്ളബ് അധികൃതരും തിരക്കിട്ട നീക്കം നടത്തിയാണ് അഞ്ചുമണിക്കൂ൪ നേരത്തെ അനിശ്ചിതത്വത്തിനുശേഷം കളിക്കാരെ മോചിപ്പിച്ചത്. അ൪ജൻറീന ക്ളബായ ആഴ്സനലിന് 20,000 ഡോള൪ പിഴയും ചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.