സീനിയര്‍, യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ് കൊച്ചിയില്‍

കൊച്ചി: സംസ്ഥാന സീനിയ൪, യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പുകൾ ഏപ്രിൽ 12, 13 തീയതികളിൽ എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ നടക്കും. ഏപ്രിൽ 23 മുതൽ 26 വരെ പട്യാലയിൽ നടക്കുന്ന സീനിയ൪ ഫെഡറേഷൻ കപ്പ് മത്സരങ്ങൾക്കും ജൂൺ നാലുമുതൽ ഏഴുവരെ ചെന്നൈയിൽ നടക്കുന്ന സീനിയ൪ ഇൻറ൪ സ്റ്റേറ്റ് മത്സരങ്ങൾക്കുമുള്ള സംസ്ഥാന ടീമിനെ ഇതിൽ നിന്നാകും തെരഞ്ഞെടുക്കുക എന്നും സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ അറിയിച്ചു. യൂത്ത് ചാമ്പ്യൻഷിപ്പിലെ പ്രകടനം അടിസ്ഥാനമാക്കിയാകും മേയ് 18 മുതൽ 20 വരെ ആന്ധ്രപ്രദേശിൽ നടക്കുന്ന യൂത്ത് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ തെരഞ്ഞെടുക്കുന്നതെന്നും അവ൪ വ്യക്തമാക്കി. അ൪ഹതയുള്ള (പത്ത് ഡിജിറ്റൽ രജിസ്ട്രേഷൻ നമ്പറുള്ള) കായിക താരങ്ങൾ മേളയിൽ പങ്കെടുക്കാനായി ജില്ലാ സെക്രട്ടറിമാരുമായി ബന്ധപ്പെടണമെന്ന് അസോസിയേഷൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.