തിരുവനന്തപുരം: തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ആവശ്യത്തിൽ അടുത്ത കേന്ദ്ര കമ്മിറ്റിയിൽ രണ്ടിലൊന്ന് അറിയാമെന്ന് വി എസ് അച്യുതാനന്ദൻ. പാ൪ട്ടി പിന്തുണ ഇല്ലാത്ത ഒരാൾ തുടരുന്നത് ശരിയാണോ എന്ന ചോദ്യത്തിന് അത് അവരോടു ചോദിക്കണം എന്നായിരുന്നു പ്രതികരണം.
ഇടതു മുന്നണി നേതാക്കളുടെ ആവശ്യ പ്രകാരമാണ് ഈ വിഷയത്തിൽ പ്രതികരിക്കാതിരുന്നത്. കേന്ദ്ര കമ്മിറ്റിക്ക് കാര്യങ്ങൾ അറിയാം. അവ൪ വിഷയം നല്ലത് പോലെ മനസ്സിലാക്കിയിട്ടുണ്ട് - വിഎസ് പറഞ്ഞു.
ലാവ്ലിൻ കേസിൽ പിണറായി വിജയൻ അഴിമതി നടത്തിയെന്നും സത്യം പറഞ്ഞതിനാണ് തന്നെ പിബിയിൽ നിന്ന് പുറത്താക്കിയതെന്നും ചാനൽ അഭിമുഖത്തിൽ വിഎസ് പറഞ്ഞത് വിവാദമായിരുന്നു.
സി.പി.എം കേന്ദ്ര കമ്മറ്റി യോഗം ഇനി ഏപ്രിലിൽ ചേരാനേ സാധ്യതയുള്ളൂ. മാ൪ച്ച് മൂന്നാംവാരം പി.ബി യോഗം ചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.