കോഴിക്കോട്: കാലിക്കറ്റ് ബാറിലെ യുവ അഭിഭാഷകൻ കക്കയം റിസ൪വോയറിലെ ചുറ്റുകയം ഭാഗത്ത് മുങ്ങിമരിച്ചു. ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സെക്രട്ടറിയും ഭാരതീയ ക൪ഷക മോ൪ച്ച ജില്ലാ വൈസ്പ്രസിഡൻറുമായ മലാപ്പറമ്പ് കുണ്ടൂ൪ഹൗസിൽ കെ.പി. സുധീ൪ (40) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 3.30ന് കക്കയം കരിയാത്ത ൻപാറ റിസ൪വോയറിലായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. നാട്ടുകാ൪ ചേ൪ന്നാണ് മൃതദേഹം പുറത്തെടുത്തത്.
അഡ്വ. പി.എസ്. ശ്രീധരൻപിള്ള അസോസിയേറ്റ്സിൻെറ പാ൪ട്ണറാണ്. ഭാരതീയ അഭിഭാഷക പരിഷത്ത് കോഴിക്കോട് യൂനിറ്റ് സെക്രട്ടറി, ബി.ജെ. പി ലീഗൽ സെൽ കോഴിക്കോട് ജില്ലാ കൺവീന൪, കോഴിക്കോട് ബാ൪ അസോസിയേഷൻ ജോ. സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. കഴിഞ്ഞ കോഴിക്കോട് കോ൪പറേഷൻ തെരഞ്ഞെടുപ്പിൽ എട്ടാം ഡിവിഷനിൽ ഡെപ്യൂട്ടി മേയ൪ പി.ടി. അബ്ദുൽലത്തീഫിനെതിരെ ബി.ജെ.പി സ്ഥാനാ൪ഥിയായി മത്സരിച്ചിരുന്നു.
പേരാമ്പ്ര കൂനേരിക്കുന്ന് സ൪ഗയിൽ പരേതനായ കെ.പി. പാച്ചറുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ: സുരേന. മകൻ: വിശ്രുത്. സഹോദരങ്ങൾ: അഡ്വ. ഉഷ, കെ.പി. രാജീവൻ(ആ൪.എസ്.എസ് മുൻ പ്രചാരകൻ), പ്രസാദ്. മൃതദേഹം കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രി മോ൪ച്ചറിയിൽ. സംസ്കാരം പിന്നീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.