മുംബൈ: ഇറാനി കപ്പിൻെറ ആദ്യ ദിവസം മുംബൈക്കെതിരെ റെസ്റ്റ് ഓഫ് ഇന്ത്യ ഒന്നാമിന്നിങ്സിൽ അഞ്ച് വിക്കറ്റിന് 330 റൺസെടുത്തു. ഓപണ൪ മുരളി വിജയ്യുടെ (116) ശതകമാണ് പ്രധാന സവിശേഷത. സ്റ്റമ്പെടുക്കുമ്പോൾ സുരേഷ് റെയ്നയും (36) അക്കൗണ്ട് തുറക്കാതെ ക്യാപ്റ്റൻ ഹ൪ഭജൻ സിങ്ങുമാണ് ക്രീസിൽ.
ഓപണ൪ ശിഖ൪ ധവാൻ (63), മനോജ് തിവാരി (37), അംബട്ടി റായുഡു (51), വൃദ്ധിമാൻ സാഹ (17) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാ൪. മുംബൈ നായകൻ അഭിഷേക് നായ൪ രണ്ട് വിക്കറ്റെടുത്തു. വയറുവേദന കാരണം വീരേന്ദ൪ സെവാഗ് വിശ്രമം തേടിയതിനാൽ റെസ്റ്റ് ഓഫ് ഇന്ത്യ ഹ൪ഭജനെ ക്യാപ്റ്റനാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.