തിരുവനന്തപുരം: ഹാരിസൺസ് മലയാളം ലിമിറ്റഡിനെതിരായ (എച്ച്.എം.എൽ) സംസ്ഥാന സ൪ക്കാറിൻെറ ഹരജിയിൽ ഹൈകോടതിയിൽ അന്തിമവാദം ആരംഭിച്ചിരിക്കെ 38,000 ഏക്ക൪ ഭൂമി മാത്രമേ കൈവശമുള്ളൂവെന്ന പത്രപ്രചാരണവുമായി കമ്പനി രംഗത്ത്. 60,000 ഏക്ക൪ ഭൂമി കമ്പനിയുടെ കൈവശമുണ്ടെന്ന് സ൪ക്കാ൪ കണക്ക് കൂട്ടുന്നതിനിടെയാണ് കമ്പനിയുടെ അവകാശവാദം.
1982 ലെ വൈത്തിരി താലൂക്ക് ലാൻഡ് ബോ൪ഡിൻെറ ഉത്തരവ് സ൪ക്കാ൪ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ലെന്നും 1845 ഏക്കറിലധികം ഭൂമിക്ക് അവകാശവാദം ഉന്നയിക്കാൻ സ൪ക്കാറിന് കഴിയില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. വൈത്തിരി താലൂക്ക് ലാൻഡ് ബോ൪ഡാണ് 1845.22 ഏക്ക൪ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാൻ ഉത്തരവിട്ടത്. എന്നാൽ കമ്പനിയുടെ രേഖകൾക്ക് നിയമസാധുതയില്ലെന്നും ഹാരിസൺസ് കമ്പനിയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുട൪ന്നാണ് ഏകദേശം 60,000 ഏക്ക൪ ഭൂമി കമ്പനിക്കുണ്ടെന്ന് കാട്ടി സ൪ക്കാ൪ ഹൈകോടതിയെ സമീപിച്ചത്. കേസിനിടെ 834 എക്ക൪ മിച്ചഭൂമിയായി സ൪ക്കാറിൽ ഏൽപിക്കാൻ കമ്പനി താൽപര്യപ്പെട്ടിരുന്നു. എന്നാൽ ഇതനുസരിച്ച് കമ്പനി ചൂണ്ടിക്കാട്ടിയ ഭൂമി പക്ഷേ വ൪ഷങ്ങൾക്കുമുമ്പ് തന്നെ പലയാളുകൾക്ക് വിറ്റതായിരുന്നു. ഇവയെല്ലാം പരിഗണിച്ച് ഇടക്കാല നി൪ദേശങ്ങളും കോടതിയിൽ നിന്നുണ്ടായി. കമ്പനിയുടെ കൈവശമുള്ള ഭൂമിയിൽ നിന്ന് റബ൪ മരങ്ങൾ വെട്ടുന്നതിന് തുക കെട്ടിവെക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇവയെല്ലാം മറച്ചുവെച്ചാണ് കമ്പനി പരസ്യം കൊടുത്തിരിക്കുന്നത്. ലാൻഡ് ബോ൪ഡ് സ൪ക്കാറിൽ നിക്ഷിപ്തമാക്കണമെന്ന് ചൂണ്ടിക്കാട്ടിയ 1845 ഏക്കറിൽ നല്ലൊരു പങ്ക് ഭൂപരിഷ്കരണ നിയമത്തിന് മുമ്പ് തന്നെ മറ്റ് വ്യക്തികൾ കൈവശം വെക്കുന്നതാണെന്നാണ് ഹാരിസൺസ് വാദിക്കുന്നത്. കുറച്ച് ഭൂമി സംരക്ഷണ വന നിയമത്തിന് കീഴിൽ സ്വകാര്യവനമായി നിക്ഷിപ്തമാക്കിയതാണെന്ന വാദം ഹൈകോടതി അംഗീകരിച്ച് എച്ച്.എം.എല്ലിൻെറ വാദം പരിഗണിക്കാൻ താലൂക്ക് ലാൻഡ് ബോ൪ഡിന് വീണ്ടും കൈമാറിയെന്നും പറയുന്നു. നിലവിൽ ഹൈകോടതിയിലുള്ള കേസുകളെക്കുറിച്ച് മിണ്ടാതെയാണ് ഈ വാദം ഉന്നയിക്കുന്നതെന്ന് റവന്യൂ വകുപ്പ് ആക്ഷേപിക്കുന്നു.
1977ൽ സ൪ക്കാ൪ പരിശോധിക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തതനുസരിച്ച് സംസ്ഥാനത്ത് എച്ച്.എം.എൽ ആകെ കൈവശം വെച്ചിരുന്നത് 59,623 ഏക്ക൪ ഭൂമിയാണെന്നും കമ്പനി പറയുന്നു. ഇതിൽ വയനാട്ടിൽ നിന്ന് മാത്രം 12,673 ഏക്ക൪ ഭൂമി സംരക്ഷണ വന നിയമത്തിന് കീഴിൽ നിക്ഷിപ്തമാക്കിയെന്നും 4,500 ഏക്കറോളം ഭൂരഹിത ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള സുഗന്ധഗിരി പദ്ധതിക്ക് ഉപയോഗിച്ചുവെന്നും ഹാരിസൺസ് അവകാശപ്പെടുന്നു. 38,000 ഏക്ക൪ ഭൂമി മാത്രമാണ് കമ്പനിയുടെ പക്കലുള്ളതെന്നും ഇവയെല്ലാം തോട്ടങ്ങളായി വികസിപ്പിച്ചതാണെന്നുമാണ് കമ്പനിയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.