ലണ്ടൻ: മാഞ്ചസ്റ്റ൪ സിറ്റിയുടെ അ൪ജൻൈറൻ താരം സെ൪ജിയോ അഗ്യൂറോയും ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ മകൾ ജിയാനിനയും തമ്മിൽ വേ൪പിരിഞ്ഞു. ഇത് സംബന്ധിച്ച് പുറത്തുവന്ന അഭ്യൂഹങ്ങൾ ട്വിറ്ററിലൂടെ ജിയാനിന തന്നെയാണ് സ്ഥിരീകരിച്ചത്. ജീവിതത്തിൽ നിരവധി മാറ്റങ്ങൾ വന്നുവെന്നും കഴിഞ്ഞുപോയത് പ്രയാസ വ൪ഷമായിരുന്നുവെന്നും വിശദീകരിച്ച 23കാരി തങ്ങൾ പിരിയുകയാണന്നും അറിയിച്ചു. 24കാരനായ അഗ്യൂറോയുടെയും ജിയാനിനയുടെയും നാലര വ൪ഷം നീണ്ട ദാമ്പത്യ ബന്ധത്തിൽ മൂന്നു വയസ്സുള്ള ആൺകുട്ടിയുണ്ട്.
ഒരു ഗായികയുമായി അഗ്യൂറോക്ക് അടുപ്പമുള്ളതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറയപ്പെടുന്നു. മറഡോണയുടെ കാമുകി വെറോണിക ഒജേഡ ഗ൪ഭിണിയായതിനെച്ചൊല്ലിയും ഇവ൪ തമ്മിൽ വാഗ്വാദമുണ്ടായിരുന്നുവത്രെ. ഭാര്യാപിതാവിന് അനുകൂലമായ നിലപാട് അഗ്യൂറോ സ്വീകരിച്ചപ്പോൾ ജിയാനിന അതിനെ എതി൪ക്കുകയാണ് ചെയ്തത്.
മകൻ ബെഞ്ചമിനൊപ്പം ജിയാനിന മഡ്രിഡിൽ കഴിയുകയാണ്. വിഡ്ഢിയായ അഗ്യൂറോ തന്നെ അ൪ഹിക്കുന്നില്ലെന്ന് ഒരാൾ ട്വിറ്ററിൽ കുറിച്ചതിനെ ജിയാനിന എതി൪ത്തു. ‘എൻെറ കുഞ്ഞിൻെറ അച്ഛനായ അദ്ദേഹം നിങ്ങൾ പറയുന്ന തരത്തിലുള്ള ആളല്ല’ എന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.