കാസോര്‍ലയുടെ ഹാട്രിക്കില്‍ ഗണ്ണേഴ്സ്

ലണ്ടൻ: തിരിച്ചുവരവിന് ജയം നി൪ണായകമായപ്പോൾ ഗോൾ ഉത്സവത്തോടെ ആഴ്സനലിൻെറ വിജയാഘോഷം. ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൽ ദു൪ബലരായ റീഡിങ്ങിനെതിരെയാണെങ്കിലും 5-2ൻെറ ജയം ആഴ്സനലിന് മുന്നോട്ടുള്ള പോരാട്ടത്തിൽ പുതുജീവൻ നൽകുന്നു. സ്പാനിഷ് പ്ളേമേക്ക൪ സാൻറി കാസോ൪ലയുടെ ഹാട്രിക്കിനൊപ്പം ലൂകാസ് പൊഡോൾസ്കി, തിയോ വാൽകോട്ട് എന്നിവരാണ് ആഴ്സനിലിനു വേണ്ടി ഗോളുകൾ അടിച്ചുകൂട്ടിയത്. ലീഗ് കപ്പിലെ തോൽവിയുടെ ആഘാതത്തിലിറങ്ങിയ ആഴ്നൽ കളിയുടെ 14ാം മിനിറ്റിൽ പൊഡോൾസ്കിയുടെ ഗോളിലൂടെ മുന്നേറി. പിന്നീട് കാസോ൪ലയുടെ ജോലിയായിരുന്നു. 32, 35, 60 മിനിറ്റുകളിൽ എതി൪ വല കുലുക്കി ടീമിന് ലീഡുറപ്പിച്ചു. നാല് ഗോളിന് പിന്നിൽനിന്ന ശേഷമായിരുന്നു റീഡിങ് തിരിച്ചടിച്ചത്. 66ാം മിനിറ്റിൽ ആഡം ലി ഫോന്ദ്രെയും 71ാം മിനിറ്റിൽ ജിമ്മി കെബും ടീമിനു വേണ്ടി വലകുലുക്കി.
ഇതോടെ 17 കളിയിൽ 27 പോയൻറുമായി ആഴ്സനൽ അഞ്ചാം സ്ഥാനത്താണ്. രണ്ട് പോയൻറ് വ്യത്യാസത്തിൽ നഗരവൈരികളായ ടോട്ടൻഹാം തൊട്ടുമുകളിൽ. റീഡിങ് 20ാം സ്ഥാനത്തും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.