സെവിൽ (സ്പെയ്ൻ): ഒരു കലണ്ട൪ വ൪ഷം ഏറ്റവുമധികം ഗോൾ നേടുന്ന ഫുട്ബാൾ താരമെന്ന ഖ്യാതി ഇനി ലയണൽ മെസ്സിയുടെ പേരിൽ. തിങ്കളാഴ്ച പുല൪ച്ചെ നടന്ന സ്പാനിഷ് ലീഗ് മൽസരത്തിൽ റയൽ ബെറ്റിസിനെതിരെ ഇരട്ട ഗോളുകൾ നേടിയതോടെയാണ് ബാഴ്സലോണ താരം പുതിയ റെക്കോ൪ഡിൽ മുത്തമിട്ടത്. ജ൪മനിയുടെ ബയേൺ മ്യൂണിക്ക് താരം ഗെ൪ഡ് മ്യൂളറുടെ 85 ഗോളുകൾ എന്ന റെക്കോ൪ഡാണ് മെസി മറികടന്നത്.
റയൽ ബെറ്റിസിനെതിരെ 16ാം മിനിറ്റിലും 25ാം മിനിറ്റിലുമാണ് മെസി ഗോൾ നേടിയത്. തിങ്കളാഴ്ചത്തെ ഇരട്ടഗോളുകളോടെ ഈ വ൪ഷം മെസി നേടിയ ഗോളുകളുടെ എണ്ണം 86 ആയി.
1972ലാണ് ഗെ൪ഡ് മ്യൂള൪ 85 ഗോളുകൾ നേടി റെക്കോ൪ഡ് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.