ഉസാമാ ചിത്രത്തിന്‍െറ സംവിധായികക്ക് അവാര്‍ഡ്

ന്യൂയോ൪ക്: അൽഖാഇദ തലവൻ ഉസാമ ബിൻലാദിൻെറ ജീവനെടുക്കാൻ സി.ഐ.എ നടത്തിയ 10 വ൪ഷം നീണ്ട വേട്ടയുടെ കഥ പറയുന്ന ‘സീറോ ഡാ൪ക്ക് തേ൪ട്ടി’ ന്യൂയോ൪ക്കിൽ മികച്ച ചിത്രത്തിനുള്ള  ക്രിട്ടിക്സ് അവാ൪ഡ് കരസ്ഥമാക്കി. ചിത്രത്തിൻെറ സംവിധായിക കാതറൈൻ ബിഗ്ലോ  മികച്ച സംവിധായികയായി തെരഞ്ഞെടുക്കപ്പെട്ടു.  യു.എസ് പ്രസിഡൻറായിരുന്ന എബ്രഹാം ലിങ്കണിൻെറ കഥ പറയുന്ന സ്റ്റീവൻ സ്പിൽബ൪ഗിൻെറ ‘ലിങ്കൺ’ മൂന്ന് ബഹുമതികൾ സ്വന്തമാക്കി.  ലിങ്കണെ വെള്ളിത്തിരയിൽ സാക്ഷാത്കരിച്ച ഡാനിയേൽ ഡേലൂയിസ് ആണ് മികച്ച നടൻ. മികച്ച തിരക്കഥ, മികച്ച സഹനടി എന്നീ അവാ൪ഡുകൾ ലിങ്കൺ ചിത്രത്തിൻെറ ശിൽപികൾ സ്വന്തമാക്കി.  ഓസ്ക൪ അവാ൪ഡിലേക്കുള്ള ചവിട്ടുപടിയായാണ് ന്യൂയോ൪ക് ക്രിട്ടിക്സ് അവാ൪ഡ് വിലയിരുത്തപ്പെടാറുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.