ജോസ്ഗിരിയില്‍ കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയുടെ ജഡം പുറത്തെടുക്കുന്നു
ചെറുപുഴ: കഴിഞ്ഞദിവസം ചെറുപുഴ ജോസ്ഗിരി മരുതുംതട്ടില്‍ കിണറ്റില്‍ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടാനക്കുട്ടിയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം പ്രദേശത്ത് കുഴിച്ചിട്ടു.
വെള്ളി ഉച്ചയോടെയാണ് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ വനംവകുപ്പിന്റെയും പെരിങ്ങോം അഗ്നിരക്ഷ സേനയുടെയും സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ കുട്ടിയാനയുടെ ജഡം പുറത്തെടുത്തത് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം സംസ്കരിച്ചു.
തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ സനൂപ് കൃഷ്ണന്, ഫോറസ്റ്റര്‍ എം. രഞ്ജിത്, ആര്.ആര്.ടി ഡെപ്യൂട്ടി റേഞ്ചര്‍ ഷൈനി കുമാര്‍, പെരിങ്ങോം അഗ്നിരക്ഷ സേനയിലെ ഐ. ഷാജീവ്, എം. ജയേഷ്കുമാര്‍, ചെറുപുഴ ഗവ. മൃഗാശുപത്രിയിലെ ഡോ. ജിബിന്‍ പന്തപ്പള്ളി, ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ് പനയ്ക്കല്‍, വൈസ് പ്രസിഡന്റ് സതീശന് കാര്‍ത്തികപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടാനക്കുട്ടിയുടെ ജഡം പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.