ഉന്നതി നിവാസികള്‍ക്കുള്ള സൗജന്യ ഡ്രൈവിങ് പരിശീലനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ റൂറല്‍ ജില്ല പൊലീസ് മേധാവി അനൂജ് പലിവാള്‍ ഉദ്ഘാടനം ചെയ്യുന്നു
ഇരിട്ടി: ജനമൈത്രി പൊലീസ് റൂറല്‍ ജില്ലയുടെ നേതൃത്വത്തില്‍ ഉന്നതി നിവാസികള്‍ക്കുള്ള സൗജന്യ ഡ്രൈവിങ് പരിശീലനം തുടങ്ങി.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി റൂറല്‍ ജില്ല പൊലീസ് മേധാവി അനൂജ് പാലിവാള്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള അധ്യക്ഷതവഹിച്ചു.
റൂറൽ അഡി. എസ്.പി കെ.എസ്. ഷാജി, ഇരിട്ടി ഡിവൈ.എസ്.പി പി.കെ. ധനഞ്ജയ ബാബു, ഇരിട്ടി എസ്.ഐ കെ. ഷറഫുദ്ദീൻ, ജനമൈത്രി പൊലീസ് ജില്ല അഡീഷനൽ നോഡൽ ഓഫിസർ കെ.പി. അനീഷ്, ഇരിട്ടി ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർ കെ.പി.സി. പ്രിയേഷ്, അയ്യൻകുന്ന് പഞ്ചായത്തംഗം ഡോ. അനുപമ, കെ. മുഹമ്മദ് നിസാർ എന്നിവർ സംസാരിച്ചു.
ഇരിട്ടി, പേരാവൂർ മേഖലകളിലെ 40 പേർക്കാണ് സൗജന്യമായി ഡ്രൈവിങ് പഠിപ്പിച്ച് ലൈസൻസ് എടുത്തു കൊടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.