സ്‌കൂള്‍ കായികമേള: ആദ്യദിനം പാലക്കാടിന്റെ സ്വര്‍ണവേട്ട

തിരുവനന്തപുരം: പാലക്കാടിൻെറ കുതിപ്പോടെയാണ് സംസ്ഥാന സ്കൂൾ കായികമേളയുടെ ആദ്യദിനം കടന്നുപോയത്. മുൻവ൪ഷങ്ങളിൽ ദീ൪ഘദൂര ഓട്ടമായിരുന്നു പാലക്കാടിൻെറ കുത്തകയെങ്കിൽ ഇത്തവണ ട്രാക്കിലും ഫീൽഡിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചാണ്  പാലക്കാട് ജൈത്രയാത്ര തുടരുന്നത്.
എറണാകുളത്തിൻെറ കുത്തകയായിരുന്ന ജംപ്, 400 മീ. ഓട്ടമത്സരങ്ങളിലെല്ലാം അവ൪ പിന്നാക്കം പോയി. ത്രോ ഇനങ്ങളിലുൾപ്പെടെ പാലക്കാടൻ കരുത്താണ് പ്രകടമായതും.
 5000,3000,400 മീ. ഓട്ടമത്സരങ്ങളിലും ഡിസ്കസ് ത്രോയിലുമടക്കം നേടിയ ഏഴ് സ്വ൪ണവും പത്ത് വെള്ളിയും ഒരു വെങ്കലവുമുൾപ്പെടെ 65 പോയൻറുമായാണ് പാലക്കാട് മുന്നേറുന്നത്. മൂന്ന് വീതം സ്വ൪ണവും വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പെടെ 29 പോയൻറാണ് നിലവിലെ ജേതാക്കളായ എറണാകുളത്തിന്. രണ്ട് സ്വ൪ണവും ഒരു വെങ്കലവും നേടി തിരുവനന്തപുരം മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ മീറ്റുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച കോതമംഗലം സെൻറ്ജോ൪ജും മാ൪ബേസിലും ആദ്യദിനത്തിൽ നിരാശപ്പെടുത്തി.പാലക്കാട് പറളി 30 ഉം മുണ്ടൂ൪ എച്ച്.എസ്.എസ് 16 ഉം പോയൻറ് നേടിയപ്പോൾ സെൻറ്ജോ൪ജിന് 14 ഉം മാ൪ബേസിലിന് 11 ഉം പോയൻറ് മാത്രമാണ് ലഭിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.