മേളയില്‍ ഇന്ന് കലാശക്കൊട്ട്

പനാജി (ഗോവ): ലോകസിനിമയുടെ മേലാപ്പിലൂടെ ജീവിതത്തിൻെറ ലെൻസുകൾ കൊണ്ട് ചിത്രം വരച്ച തിരമേളത്തിന് ഇന്ന് കലാശക്കൊട്ട്. പത്തുരാപ്പകലുകളായി മണ്ഡോവി നദിക്കരയിൽ അരങ്ങേറിയ ഫെസ്റ്റിവൽ മികച്ച സിനിമകളുടെ മറക്കാനാവാത്ത ഓ൪കൾ നൽകിയാണ് സമാപിക്കുന്നത്. വൈകുന്നേരം നാലിന് പനാജി ഫുട്ബാൾ ഗ്രൗണ്ടിൽ നടക്കുന്ന സമാപന ഉത്സവത്തിൽ വൻ താര സാന്നിധ്യം ഉണ്ടാകുമെന്ന്  ഫെസ്റ്റിവൽ ഡയറക്ട൪ ശങ്ക൪ മോഹൻ പറഞ്ഞു. ആസ്ട്രേലിയൻ സംവിധായകൻ പോൾ കോക്സ് മുഖ്യാതിഥി ആയിരിക്കും.
ആഘോഷത്തിനുശേഷം മീരാ നായരുടെ ‘ദ റെലക്റ്റൻറ് ഫണ്ടമെൻറലിസ്റ്റ്’ സമാപന  ചിത്രമായി പ്രദ൪ശിപ്പിക്കും
40 ലക്ഷം രൂപയും സുവ൪ണ മയൂരവും അടങ്ങിയ പുരസ്കാരമാണ് മികച്ച ചലച്ചിത്രത്തിനു നൽകുന്നത്. നി൪മ്മാതാവും സംവിധായകനും ചേ൪ന്നാണ് പുരസ്കാരം പങ്കിടുന്നത്് . മികച്ച സംവിധായകന് 15 ലക്ഷവും രജതമയൂരവും അടങ്ങിയ പുരസ്കാരം നൽകുമ്പോൾ മികച്ച നടനും നടിക്കും 10 ലക്ഷവും രജതമയൂരവും സമ്മാനിക്കും. പ്രത്യേക ജൂറി പുരസ്കാരം നേടുന്ന സിനിമ, വ്യക്തി എന്നിവയിലൊന്നിന് 15 ലക്ഷവും രജത മയൂരവും നൽകും.  ലിലെറ്റ് നെവ൪ ഹാപ്പൻഡ്, സെവൻ ബോക്സസ്, ആൽമ്സ് ഫോ൪ എ ബൈ്ളൻഡ് ഹോഴ്സ്, കാൻ, എലാസ് ഫോ൪ ചാപ്റ്റേഴ്സ്, ഔ് ഇൻ ദ ഡാ൪ക് , റോസ് , ദ വെയ്റ്റ്, ദായ് വോംബ്, യുന നോച്ചി, റഫ് ഹാൻഡ്സ്, സിസ്റ്റേഴ്സ്, വെൻ ഐ സോ യു, വൈറ്റ് ടൈഗ൪, വിത്ത് യു വിത്തൗട്ട് യു എന്നിവയാണ് അന്താരാഷ്ട്ര മത്സര ഇനത്തിലെ സിനിമകൾ.
ഇന്ത്യൻ സിനിമയുടെ നൂറുവ൪ഷങ്ങൾ ആഘോഷിക്കുന്നതിൻെറ ഭാഗമായി ഈ വ൪ഷം മുതൽ ഏ൪പ്പെടുത്തിയ സെൻറനറി അവാ൪ഡ് മികച്ച കലാമൂല്യമുള്ള  ചിത്രത്തിന് സമ്മാനിക്കും. 10 ലക്ഷവും രജത മയൂരവുമാണ് പുരസ്കാരം.  റിതു പ൪ണ ഘോഷിൻെറ ചിത്രാംഗദ, മീരാ നായരുടെ  ദ റെലക്റ്റൻറ് ഫണ്ടമെൻറലിസ്റ്റ്,  സ്മ൪കോവ്സ്കിയുടെ റോസ് എന്നിവയാണ് ഈ വിഭാഗത്തിലേക്ക് നോമിനേഷൻ നേടിയ സിനിമകൾ.  

മലയാളത്തിന് ആദരം
പനാജി: അന്തരിച്ച ചലച്ചിത്ര നി൪മ്മാതാവും സംവിധായകനുമായ നവോദയ അപ്പച്ചനെയും തിരക്കഥാകൃത്ത് ടി. ദാമോദരനെയും അനുസ്മരിച്ച് അവതരിപ്പിച്ച മലയാള ചിത്രങ്ങൾ 43ാം മേളയിൽ  മലയാള സിനിമക്കുള്ള ആദരവായി. നവോദയ അപ്പച്ചൻ നി൪മ്മിച്ച ഫാസിൽ സംവിധാനം ചെയ്ത എൻെറ മാമാട്ടിക്കുട്ടിയമ്മക്ക് ,ടി. ദാമോദരൻെറ തിരക്കഥയിൽ പ്രിയദ൪ശൻ സംവിധാനം ചെയ്ത കാലാപാനി എന്നീ ചിത്രങ്ങളാണ് ഓ൪മ്മച്ചരടിൽ കെട്ടി വ്യാഴാഴ്ച വീണ്ടും അവതരിപ്പിച്ചത്. ടി. ദാമോദരൻെറ മകളും തിരക്കഥാകൃത്തുമായ ദീദി ദാമോദരനെ ചടങ്ങിൽ ആദരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.