ഇന്ത്യ തോല്‍വിയിലേക്ക്; ഏഴിന് 117

മുംബൈ: ഇംഗ്ളണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ തോൽവിയുടെ വക്കിൽ. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക്  117 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷളടമായി.  ഇതുവരെ,  31 റൺസിൻെറ ലീഡുയ൪ത്താനെ ഇന്ത്യക്കായിട്ടുള്ളൂ.

നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 327ന് മറുപടിയായി ഇംഗ്ളണ്ട് 413 റൺസിന് ഓൾ ഔായി. ക്യാപ്റ്റൻ അലിസ്റ്റ൪ കുക്കിൻെറയും (122) പീറ്റഴേ്സൻെറയും (186) സെഞ്ച്വറികളുടെ പിൻബലത്തിലാണ് ഇംഗ്ളണ്ട് ഒന്നാമിന്നിങ്സിൽ മേധാവിത്വം പുല൪ത്തിയത്്. 178ന് രണ്ട് എന്ന നിലയിൽ മത്സരത്തിന്റെമൂന്നാം ദിവസം കളിയാരംഭിച്ച സന്ദ൪കരിൽ കുക്കിനും പീറ്റേഴ്സിനും പുറമെ മറ്റാരും കാര്യമായ പ്രകടനം കാഴ്ചവെച്ചില്ല. ഇന്ത്യക്കു വേണ്ടി പ്രഗ്യാൻ ഓജ അഞ്ചും ഹ൪ഭജൻ, അശ്വിൻ എന്നിവ൪ രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി.

ഇംഗ്ളണ്ട് ഉയ൪ത്തിയ 86 റൺസിൻെറ ലീഡിനെതിരെ മറുപടി ബാറ്റിങ്ങിനെത്തിയ ഇന്ത്യയുടെ നില തുടക്കത്തിൽ തന്നെ പരുങ്ങലിലായിരുന്നു. സെവാഗ് (9), പൂജാര (6), സചിൻ (8), യുവരാജ് (8) തുടങ്ങിയ മുൻനിര ബാറ്റ്സ്മാൻമാ൪ നിരാശപ്പെടുത്തിയപ്പോൾ ഓപണ൪ ഗൗതം ഗംഭീ൪ (53 നോട്ടൗട്ട്) മാത്രമാണ് പിടിച്ചുനിന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.