കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ നടന്ന സൂക്ഷ്മ പരിശോധനയില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ പലരും പുറത്തായപ്പോള്‍ നറുക്കടിച്ചത് ഡമ്മികള്‍ക്ക്. ബദിയടുക്ക പഞ്ചായത്തില്‍ നാല് പത്രികകളാണ് തള്ളിയത്. ഒൗദ്യോഗിക സ്ഥാനാര്‍ഥികളായ കന്യപ്പാടിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വിജയകല റൈയുടെയും ബീജന്തടുക്കയിലെ ബി.ജെ.പിയിലെ സവിതയുടെയും പത്രികകള്‍ തള്ളിയതോടെ ഇവിടെ വിമതരായി സ്ഥാനാര്‍ഥികള്‍. ജില്ലാ പഞ്ചായത്ത് മടിക്കൈ ഡിവിഷനില്‍ ബി.ജെ.പി സ്ഥാനാര്‍ഥി വി. കുഞ്ഞിരാമന്‍െറ പത്രിക തള്ളിയതോടെ ഡമ്മി ഇല്ലാത്തതിനാല്‍ ഇടത് വലത് മുന്നണി സ്ഥാനാര്‍ഥികള്‍ നേരിട്ട് മത്സരിക്കും.

കുമ്പളയിലെ കെ.കെ. പുറത്ത് വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ ആയിഷ മുഹമ്മദാണ് തെരഞ്ഞെടുപ്പിന് മുമ്പേ ജയിച്ചത്. എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിക്കാനിരുന്ന ഫാത്തിമയുടെ പത്രികയാണ് ഇവിടെ തള്ളിയത്. കാഞ്ഞങ്ങാട് ബ്ളോക് പഞ്ചായത്തില്‍ ഉദുമ കരിപ്പൊടി ഡിവിഷനില്‍ യു.ഡി.എഫിലെ ലീഗ് സ്ഥാനാര്‍ഥി ഖൈറുന്നിസയുടെ പത്രികയും തള്ളി. ഇവിടെ യു.ഡി.എഫിന് ഡമ്മിയായി ആരും പത്രിക നല്‍കിയിരുന്നില്ല. ജില്ലയില്‍ 3981 പത്രികകളാണ് സ്വീകരിച്ചത്. ബ്ളോക് പഞ്ചായത്തുകളില്‍ 11 ഉം നഗരസഭകളില്‍ അഞ്ചും ജില്ലാപഞ്ചായത്തില്‍ എട്ടെണ്ണവും തള്ളി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.