കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി; പത്തില്‍ ഏഴും പുതുമുഖങ്ങള്‍

മലപ്പുറം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ കമ്മിറ്റി ഞായറാഴ്ച പ്രഖ്യാപിച്ചു. യു.ഡി.എഫില്‍ കോണ്‍ഗ്രസിന് പത്ത് ഡിവിഷനാണ് അനുവദിച്ചിരിക്കുന്നത്. നിലവിലെ സ്ഥിരംസമിതി അധ്യക്ഷരായ വി. സുധാകരന്‍, ടി. വനജ, അംഗം എ.കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക് വീണ്ടും അവസരം നല്‍കിയ പട്ടികയിലെ ബാക്കി ഏഴു പേരും പുതുമുഖങ്ങളാണ്.
ഒ.ടി. ജയിംസ് (വഴിക്കടവ്), ഷേര്‍ളി വര്‍ഗീസ് (ചുങ്കത്തറ), ആലിപ്പറ്റ ജമീല (വണ്ടൂര്‍), വി. സുധാകരന്‍ (പാണ്ടിക്കാട്), പി. രാധാകൃഷ്ണന്‍ (അങ്ങാടിപ്പുറം), എ.കെ. അബ്ദുറഹ്മാന്‍ (തേഞ്ഞിപ്പലം), അനിത കിഷോര്‍ (മംഗലം), മാലതി (എടപ്പാള്‍), പി.ആര്‍. രോഹില്‍നാഥ് (വാഴക്കാട്), ടി. വനജ (മാറഞ്ചേരി) എന്നിവരാണ് സ്ഥാനാര്‍ഥികള്‍. എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റാണ് ജയിംസ്. ഷേര്‍ലി നിലമ്പൂര്‍ ബ്ളോക്കിന്‍െറയും ആലിപ്പറ്റ ജമീല കാളികാവ് പഞ്ചായത്തിന്‍െറയും പ്രസിഡന്‍റ് സ്ഥാനം വഹിച്ചുവരികയാണ്. ഡി.സി.സി സെക്രട്ടറിയാണ് രാധാകൃഷ്ണന്‍. രോഹില്‍നാഥ് മലപ്പുറം പാര്‍ലമെന്‍റ് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.