മട്ടാഞ്ചേരി: സപ്തനക്ഷത്ര സൗകര്യങ്ങളോട് കൂടിയ ഏറ്റവും വലിയ ആഡംബര കപ്പലുകളിലൊന്നായ സെലിബ്രിറ്റി സോൾസ്റ്റീസ് കൊച്ചിയിലെത്തി. മസ്കത്തിൽനിന്ന് ശനിയാഴ്ച രാവിലെ ആറോടെയാണ് കപ്പൽ കൊച്ചി തീരത്തെത്തിയത്. അമേരിക്കൻ കമ്പനിയായ റോയൽ കരീബിയൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിൽ 2754 യാത്രക്കാരും 1227 ജീവനക്കാരുമാണുള്ളത്. കപ്പലിൻെറ കൊച്ചിയിലേക്കുള്ള കന്നിയാത്രയാണിത്.
19 നിലകളിലായി അഞ്ച് അത്യാധുനിക റസ്റ്റാറൻറുകളാണുള്ളത്. ഓരോ രാജ്യങ്ങളിൽനിന്നുള്ളവരാണ് കപ്പലിൽ ജീവനക്കാരായുള്ളത്. ഒരേസമയം 1000 പേ൪ക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഡൈനിങ് ഹാൾ ഇതിലുണ്ട്. ഗോൾഫിനായി പതിനായിരം ചതുരശ്ര അടി വിസ്തീ൪ണത്തിലാണ് പുല്ല് പിടിപ്പിച്ചിരിക്കുന്നത്. ഫുട്ബാളിനും പ്രത്യേകമായി മൈതാനമൊരുക്കിയിട്ടുണ്ട്.
നീന്തി തുടിക്കാനായി മൂന്ന് നീന്തൽ കുളങ്ങൾ ഇവയിലൊരെണ്ണം ഡൈവിങ് സംവിധാനം ഒരുക്കിയാണ് നി൪മിച്ചിരിക്കുന്നത്. ശസ്ത്രക്രിയ സജ്ജീകരണത്തോട് കൂടിയ ആശുപത്രി, ജിംനേഷ്യങ്ങൾ, മസാജിങ് സെൻറ൪, സ്പാ, ആ൪ട്ട് ഗാലറികൾ, മ്യൂസിയങ്ങൾ, ഡാൻസിങ് ഫ്ളോ൪, ഏതു സമയവും പറക്കാൻ തയാറായി ഹെലിപാഡിൽ ഹെലികോപ്റ്റ൪ തുടങ്ങി നാനാവിധ ആഡംബര സജ്ജീകരണങ്ങളാണ് രാജകീയ യാത്രക്കായി കപ്പലിൽ ഒരുക്കിയിരിക്കുന്നത്. കടൽ പ്രക്ഷുബ്ധമാകുമ്പോഴും കപ്പലിന് ആട്ടം ഇല്ലാത്ത രീതിയിലാണ് കപ്പൽ നി൪മിച്ചിരിക്കുന്നത്.
ജ൪മനിയിലെ പാപൻ ബ൪ഗിലെ മേയ൪ വെ൪ഫറ്റിൻ നി൪മിച്ച കപ്പൽ 2008 ഒക്ടോബറിലാണ് നീറ്റിലിറക്കിയത്. 2850 യാത്രക്കാ൪ക്കും 1300 ജീവനക്കാ൪ക്കും മുറികളുണ്ട്. മാൾട്ടയിലെ ബഹാമസിൽ രജിസ്റ്റ൪ ചെയ്ത കപ്പലിന് 316 മീറ്റ൪ നീളവും 46 മീറ്റ൪ വീതിയുമുണ്ട്. 121878 ടൺ കേവ് ഭാരമുള്ള കപ്പലിന് 8.9 മീറ്ററാണ് ആഴം. ഞായറാഴ്ച വൈകുന്നേരം മൂന്നിന് കപ്പൽ കൊളംബോയിലേക്ക് തിരിക്കും. ജെ.എം. ബക്ഷിയാണ് കൊച്ചിയിലെ സ്റ്റീമ൪ ഏജൻറ്. കപ്പലിലെത്തിയ യാത്രക്കാ൪ ആലപ്പുഴ, വൈക്കം, കുമരകം, കുമ്പളങ്ങി, ഫോ൪ട്ടുകൊച്ചി എന്നിവിടങ്ങൾ സന്ദ൪ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.