കൊച്ചി: ഹോക്കി ഇന്ത്യ ആഭിമുഖ്യത്തിൽ ഹോക്കി ലീഗ് ആരംഭിക്കുമെന്ന് ഹോക്കി ഇന്ത്യാ പ്രസിഡൻറ് മറിയാമ്മ കോശി. ഈ വ൪ഷം മുതൽ എല്ലാ വിഭാഗങ്ങളിലുമുള്ള ഹോക്കിതാരങ്ങൾക്കും വിദേശ കോച്ചുമാരുടെ സേവനം ലഭ്യമാക്കും. രാഷ്ട്രീയ സമ്മ൪ദം രാജ്യത്തെ ഹോക്കിയുടെ വള൪ച്ചക്ക് വിഘാതം സൃഷ്ടിക്കുന്നതായും ഇവ൪ പറഞ്ഞു. ഹോക്കി എറണാകുളത്തിൻെറ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു മറിയാമ്മ കോശി.
സംസ്ഥാനത്തെ ഹോക്കിയുടെ വള൪ച്ചക്ക് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് പ്രതിബന്ധം സൃഷ്ടിക്കുന്നത്. മികച്ച നിലവാരത്തിലുള്ള ട൪ഫില്ലാത്തത് മൂലം ഹോക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് വളരുന്നില്ല. ജോലി ലഭിച്ചു കഴിഞ്ഞാൽ കായികമേഖലയോട് വിടപറയുന്ന രീതി താരങ്ങൾ അവസാനിപ്പിക്കണം. കായിക സംഘടനകളുടെ തലപ്പത്ത് കായിക താരങ്ങളെ തന്നെ നിയമിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഹൈബി ഈഡൻ എം.എൽ.എ.പറഞ്ഞു. പലസംഘടനകളുടെയും തലപ്പത്ത് രാഷ്ട്രീയക്കാരാണെങ്കിലും ഇത്തരം സ്ഥാനങ്ങളിൽ കായിക താരമായി വള൪ന്നുവന്നവ൪ ഏത്തുന്നതാണ് നല്ലത്. ഈ മേഖലയിലുള്ളവ൪ക്ക് ബുദ്ധിമുട്ടുകൾ വേഗത്തിൽ മനസ്സിലാക്കാനും നടപടികൾ സ്വീകരിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിക്കാരിയായ മറിയാമ്മ കോശി, ഹോക്കി ഇന്ത്യയുടെ തലപ്പത്തെത്തിയത് അഭിമാനാ൪ഹമാണ്. സ്ഥല പരിമിതിയുണ്ടെങ്കിലും എറണാകുളം ജില്ലയിൽ ഹോക്കിക്കായി സിന്തറ്റിക് ട൪ഫ് സ്ഥാപിക്കാൻ അവ൪ മുൻകൈയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹോക്കി സ്റ്റേഡിയമടക്കമുള്ള ആവശ്യങ്ങളിൽ ജി.സി.ഡി.എ എല്ലാവിധ പിന്തുണയും നൽകുമെന്ന് ജി.സി.ഡി.എ ചെയ൪മാൻ എൻ. വേണുഗോപാൽ വ്യക്തമാക്കി. ഐ.ജി കെ. പത്മകുമാ൪, ഹോക്കി കേരള സെക്രട്ടറി രമേശ്, ഹോക്കി എറണാകുളം പ്രസിഡൻറ് ഫ്രാൻസിസ് കെ. പോൾ, വൈസ് പ്രസിഡൻറ് ജോസ് തോമസ് എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.