ന്യൂദൽഹി: നടക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ളണ്ട് ക്രിക്കറ്റ് പരമ്പരക്ക് മുൻ ഇന്ത്യൻ ക്യാപ്റ്റനും തൻെറ ഭ൪ത്താവുമായിരുന്ന പരേതനായ മൻസൂ൪ അലിഖാൻ പട്ടോഡിയുടെ പേരു ചാ൪ത്തണമെന്ന ഷ൪മിള ടാഗോറിൻെറ അപേക്ഷ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോ൪ഡ് നിരസിച്ചു. ഇന്ത്യ-ഇംഗ്ളണ്ട് പരമ്പര 1951 മുതൽ ആൻറണി ഡി മെല്ലോ ട്രോഫിക്കുവേണ്ടിയാണ് അരങ്ങേറുന്നതെന്നും ആ കീഴ്വഴക്കം മാറ്റി പട്ടോഡിയുടെ പേരുചാ൪ത്താൻ നി൪വാഹമില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ബോ൪ഡിൻെറ ആദ്യ സെക്രട്ടറിയായിരുന്ന ഡി മെല്ലോ ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് 1951ൽ ട്രോഫിക്ക് അദ്ദേഹത്തിൻെറ പേരു നൽകിയതെന്ന് ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് ജഗ്ദാലെ പ്രസ്താവനയിൽ വ്യക്തമാക്കി. പരമ്പരക്ക് പട്ടോഡിയുടെ പേരു നൽകാൻ ബോ൪ഡ് താൽപര്യം കാട്ടാത്തതിനെതിരെ ഷ൪മിള നാലുദിവസം മുമ്പ് ബി.സി.സി.ഐ പ്രസിഡൻറ് എൻ. ശ്രീനിവാസന് ഇ-മെയിൽ അയച്ചിരുന്നു. ഈ കത്തിലെ ഉള്ളടക്കം മാധ്യമങ്ങളിൽ വന്നതോടെയാണ് നിലപാട് വ്യക്തമാക്കി ബി.സി.സി.ഐ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.