ഇന്ത്യന്‍ ടീം ഇന്ന്; യുവരാജിന് സാധ്യത

മുംബൈ: ഇംഗ്ളണ്ടിനെതിരെ ഈമാസം 15ന് അഹ്മദാബാദിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ യുവരാജ് സിങ്ങിന് സാധ്യതയേറി. ടീമിനെ തെരഞ്ഞെടുക്കുന്നതിന് സന്ദീപ് പാട്ടീലിൻെറ നേതൃത്വത്തിലുള്ള സെലക്ഷൻ പാനൽ ഇന്ന് യോഗം ചേരും.
കാൻസ൪ ചികിത്സക്കുശേഷം തിരിച്ചെത്തിയ യുവരാജിൻെറ ഫിറ്റ്നസ് സംബന്ധിച്ച് അദ്ദേഹം തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്ന് നായകൻ മഹേന്ദ്ര സിങ് ധോണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എങ്കിലും, യുവരാജിനെ സെലക്ട൪മാ൪ ഒഴിവാക്കാൻ സാധ്യത കുറവാണ്. ട്വൻറി20 ലോകകപ്പിലാണ് യുവരാജ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. തുട൪ന്ന് നടന്ന ദുലീപ് ട്രോഫിയിൽ മധ്യമേഖലക്കെതിരെ ഉത്തരമേഖലക്കുവേണ്ടി ഇരട്ട സെഞ്ചുറി നേടുകയും ചെയ്തു.
ഇംഗ്ളണ്ട് ഇലവനെതിരായ ആദ്യ പരിശീലന മത്സരത്തിൽ ഇന്ത്യ എ ക്കുവേണ്ടി ബാറ്റ്കൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനം കാഴ്ചവെച്ച യുവരാജ് ആദ്യ ഇന്നിങ്സിൽ ഏഴ് ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെടെ 59 റൺസ് നേടുകയും ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിലെ ആറാമിടത്തേക്ക് യുവരാജിനെ പരിഗണിക്കുമെന്ന കണക്കുകൂട്ടൽ ശക്തമാണ്.
കഴിഞ്ഞ വ൪ഷം കൊൽക്കത്തയിലാണ് യുവരാജ് അവസാനം ടെസ്റ്റ് മത്സരം കളിച്ചത്. വെസ്റ്റിൻഡീസിനെതിരെയായിരുന്നു അന്നത്തെ മത്സരം. അടുത്തിടെ വിരമിച്ച വി.വി.എസ് ലക്ഷ്മണിൻെറ സ്ഥാനത്തേക്കു വന്ന എസ്. ബദ്രീനാഥിനു പകരം യുവരാജ് എത്താനുള്ള സാധ്യതയേറെയാണ്.
ടെസ്റ്റ് ടീമിൽ ഇടംനേടാനുള്ള മത്സരത്തിൽ യുവരാജിന് എതിരാളിയായ സുരേഷ് റെയ്നയും ശക്തമായി രംഗത്തുണ്ട്. പരിശീന മത്സരത്തിൽ ഇന്ത്യ എയെ നയിച്ച സുരേഷ് റെയ്നക്ക് സന്ദ൪ശകരുടെ പേസ് ആക്രമണത്തെ കരുതലോടെ നേരിടാനായില്ലെങ്കിലും ടീമിൽ ഇടം നേടുമെന്ന് കരുതുന്നവരേറെയാണ്. സമനിലയിലായ മത്സരത്തിൽ സുരേഷ് റെയ്നയുടെ സമ്പാദ്യം 20, പുറത്താകാതെ 19 എന്നിങ്ങനെയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.