പാരിസ് മാസ്റ്റേഴ്സ് ഭൂപതി-ബൊപ്പണ്ണ സഖ്യത്തിന്

പാരിസ്: പാരിസ് മാസ്റ്റേഴ്സ് ടെന്നിസ് കിരീടം  ഇന്ത്യയുടെ മഹേഷ് ഭൂപതി-രോഹൻ ബൊപ്പണ്ണ സഖ്യത്തിന്. കലാശക്കളിയിൽ ഏഴാം സീഡായ അഅ്സാമുൽ ഹഖ് ഖുറൈശി-ജീൻ ജൂലിയൻ റോജ൪ സഖ്യത്തെയാണ് ഇന്ത്യൻ ജോടി തോൽപിച്ചത്. സ്കോ൪: 7-6(6) 6-3.
ഈ സീസണിലെ രണ്ടാം എ.ടി.പി പുരുഷ ഡബ്ൾസ് കിരീടമാണ് അഞ്ചാം സീഡായ ഇന്ത്യൻ ജോടി സ്വന്തമാക്കിയത്. നേരത്തേ, ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ ജോടി കിരീടം നേടിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.