ഷി​ഗല്ലെ പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നെ​ൻ​മേ​നി ഭാ​ഗ​ത്തെ കി​ണ​റു​ക​ൾ ക്ലോ​റി​നേ​റ്റ് ചെ​യ്യു​ന്നു

ഷിഗല്ല: രോഗികൾ ഒമ്പതായി, 45 പേർ ചികിത്സയിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച ഒ​രു കു​ട്ടി​ക്കു​കൂ​ടി ഷി​ഗ​ല്ലെെ രോ​​ഗ​ബാ​ധ സ്‌​ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗി​ക​ൾ ഒ​മ്പ​താ​യി. നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡി.​എം.​ഒ അ​റി​യി​ച്ചു. ഇ​തു​വ​രെ 514 പേ​രി​ലാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച 10 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ൽ പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 174 പേ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ആ​രോ​ഗ്യ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ളും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും വ്യ​ക്തി, ഭ​ക്ഷ​ണ, പ​രി​സ​ര​ശു​ചി​ത്വ കാ​ര്യ​ങ്ങ​ളി​ൽ യാ​തൊ​രു​വി​ധ വീ​ഴ്ച​യും വ​രു​ത്ത​രു​തെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്നും സ്വ​യം ചി​കി​ത്സ പാ​ടി​ല്ലെ​ന്നും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു.

രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​റി​യി​ക്ക​ണം

ക​ൽ​പ​റ്റ: ഷി​ഗ​ല്ലെെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള രോ​ഗി​ക​ൾ വ​ന്നാ​ൽ ജി​ല്ല​യി​ലെ എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളും ജി​ല്ലാ സ​ർ​വ​യ​ല​ൻ​സ് യൂ​നി​റ്റി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് ആ​രോ​​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. ഷി​ഗ​ല്ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​യി വ​രു​ന്ന​വ​ർ​ക്ക്, മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ​നി​ന്ന് ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി ഇ​ല്ലാ​തെ മ​രു​ന്ന് ന​ൽ​ക​രു​തെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ അ​ടു​ത്തു​ള്ള സ​ർ​ക്കാ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​റി​യി​ക്ക​ണെ​ന്നും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി.

ഷി​ഗ​ല്ലെ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ൾ എ​ല്ലാ​വ​രും വീ​ട്ടി​ൽ സു​ര​ക്ഷി​ത​രാ​ണോ എ​ന്നും അ​വ​ർ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടോ​യെ​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

ജി​ല്ല​യി​ലെ​മ്പാ​ടും പ്ര​തി​രോ​ധം

ക​ൽ​പ​റ്റ: പ​ക​ർ​ച്ച​വ്യാ​ധി നി​രീ​ക്ഷ​ണ​വും പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജി​ല്ല​യി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ച​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (ആ​രോ​ഗ്യം) ഡോ ​കെ.​ടി. രേ​ഖ അ​റി​യി​ച്ചു. ഫീ​ൽ​ഡു​ത​ല രോ​ഗ​നി​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 2227 വീ​ടു​ക​ളി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ജി​ല്ല​യി​ലെ 1330 കി​ണ​റു​ക​ൾ ക്ലോ​റി​നേ​റ്റ് ചെ​യ്തു.

938 ഒ.​ആ​ർ.​എ​സ് പാ​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

നി​ല​വി​ൽ രോ​​ഗ​ബാ​ധ റി​പ്പോ​ർ​ട്ടു​ചെ​യ്ത പ്ര​​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും രോ​ഗ​പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ കു​റി​ച്ച് മൈ​ക് അ​നൗ​ൺ​സ്മെ​ന്റ്, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, പ​ക​ർ​ച്ച​വ്യാ​ധി നി​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക്ലോ​റി​നേ​ഷ​ൻ എ​ന്നി​വ ന​ട​ത്തി​വ​രി​ക​യാ​ണ്. ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ലും തു​ട​രും.

Tags:    
News Summary - Shigella: Number of patients rises to nine, 45 under treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.