തിരുവനന്തപുരം: ‘ഇത് എൻെറ താഴ്ചയുടെ കാലമാണ്, മറ്റ് പരീക്ഷകൾ വിജയിച്ച പോലെ ജനങ്ങളുടെ സഹായത്തോടെ ഈ പരീക്ഷയും ഞാൻ ജയിക്കും’- 2010 ഏപ്രിൽ 24ന് തിരുവനന്തപുരം വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാൻ എത്തിയവ൪ക്കുമുന്നിൽ വികാരാധീനനായി ശശിതരൂ൪ എം.പി പറഞ്ഞ വാക്കുകളാണിത്. തരൂരിൻെറ രാജി സംബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പരാമ൪ശങ്ങളെ കടമെടുത്ത് അന്ന് തരൂ൪ പറഞ്ഞ വാക്കുകൾ ഇപ്പോൾ കേന്ദ്രമന്ത്രി പദത്തിലേക്ക് വീണ്ടും അദ്ദേഹം നടന്നടുക്കുമ്പോൾ സത്യമാകുകയാണ്.
അസാധാരണമായ വിവാദങ്ങൾ തെറിപ്പിച്ച കേന്ദ്രമന്ത്രിക്കസേരയിലേക്കാണ് ശശിതരൂ൪ ഒരിക്കൽ കൂടി എത്തുന്നത്. ബ്യൂറോക്രാറ്റിൽ നിന്ന് രാഷ്ട്രീയക്കാരനിലേക്ക് ഇപ്പോഴും രൂപഭേദം സംഭവിച്ചിട്ടില്ലാത്ത തരൂരിന് ലഭിക്കാനിരിക്കുന്ന മന്ത്രിസ്ഥാനവും മുൾകിരീടമായേക്കാം.
കേരളത്തിൻെറ ഐ.പി.എൽ ടീമിനെ ചൊല്ലി കത്തിപ്പട൪ന്ന വിവാദം 2010 ഏപ്രിൽ 19 നാണ് തരൂരിൻെറ മന്ത്രിസ്ഥാനം തെറിപ്പിച്ചത്. പിന്നീട് ഭാര്യയായി മാറിയ സുനന്ദ പുഷ്കറിന് കേരളത്തിൻെറ ഐ.പി.എൽ ടീമിൽ 70 കോടിയുടെ ഓഹരി പങ്കാളിത്തം ഉറപ്പാക്കിയതിൽ തരൂരിന് പിഴവ് സംഭവിച്ചുവെന്ന കോൺഗ്രസ് കോ൪കമ്മിറ്റിയുടെ വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ് രണ്ടരവ൪ഷം മുമ്പ് മന്ത്രി പദം രാജിവെക്കേണ്ടിവന്നത്.
എന്നും തരൂ൪ വിവാദങ്ങളുടെ സഹയാത്രികനായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ ശശിതരൂരിൻെറ സാന്നിധ്യം ഉയ൪ന്നുകേട്ടിരുന്നു. പാലക്കാടായിരിക്കും തരൂ൪ മത്സരിക്കുകയെന്നായിരുന്നു പ്രതീക്ഷ. ഒടുവിൽ ഏവരെയും അമ്പരപ്പിച്ച് തരൂ൪ തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാ൪ഥിയായി. അറിയാത്ത മലയാളം പഠിച്ചും മുണ്ടുടുത്തും വോട്ട൪മാ൪ക്കിടയിലേക്ക് തരൂ൪ എത്തിയപ്പോൾ കോൺഗ്രസിലെ ചില നേതാക്കളൊക്കെ ആദ്യമൊന്ന് ഇടഞ്ഞു.
പക്ഷേ ഹൈകമാൻഡിൽ നിന്ന് താക്കീത് വന്നപ്പോൾ അവരെല്ലാം ഒതുങ്ങി.
ഇസ്രായേൽ അനുകൂല ലേഖനങ്ങൾ, പഴയ കോൺഗ്രസ് നേതാക്കളെ വിമ൪ശിച്ച പുസ്തകം, ദേശീയഗാനം പാടിയപ്പോൾ പാശ്ചാത്യ രീതിയിൽ നെഞ്ചിൽ കൈവെക്കാൻ ചെയ്ത ആഹ്വാനം എന്നിവയൊക്കെ തെരഞ്ഞെടുപ്പിൽ ച൪ച്ചയായി. എന്നിട്ടും എൽ.ഡി.എഫ് സ്ഥാനാ൪ഥി അഡ്വ. പി. രാമചന്ദ്രൻനായരെ പരാജയപ്പെടുത്തി തരൂ൪ എം.പിയായി. ഉദ്യോഗസ്ഥപ്രമുഖൻ എന്ന നിലയിൽ കൈവരിച്ച നേട്ടങ്ങൾ മന്ത്രിമാ൪ക്ക് നറുക്ക് വീണപ്പോഴും തരൂരിന് തുണയായി. അങ്ങനെ വിദേശകാര്യ സഹമന്ത്രിയായി.
സഹമന്ത്രിയായി തുടരുമ്പോഴും കാബിനറ്റ്മന്ത്രി എസ്.എം. കൃഷ്ണക്ക് മുകളിലൂടെ നടത്തിയ പ്രസ്താവനകളും പ്രധാനമന്ത്രിക്കൊപ്പം ഗൾഫ്നാട് സന്ദ൪ശിച്ചപ്പോൾ നടത്തിയ പരാമ൪ശങ്ങളും വിവാദങ്ങളായി. ഒടുവിലാണ് ഐ.പി.എൽ അധ്യായം. മുമ്പുണ്ടായ പ്രശ്നങ്ങളിലൊക്കെ തരൂരിനെ സംരക്ഷിച്ച ശക്തികൾ പക്ഷേ, ഈ വിഷയത്തിൽ നിസ്സഹായരായി. അങ്ങനെ മന്ത്രിസ്ഥാനം തെറിച്ചു.
1956 മാ൪ച്ച് ഒമ്പതിന് ലണ്ടനിൽ ജനിച്ച ശശിതരൂ൪ ദി ഫ്ളെച്ച൪ സ്കൂൾ ഓഫ് ലോ ആൻഡ് ഡിപ്ളോമസി ഉൾപ്പെടെയുള്ളയിടങ്ങളിൽ നിന്ന് ബിരുദങ്ങൾ നേടിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ ജീവനക്കാരനായി ജനീവയിൽ 1978 ൽ പ്രവ൪ത്തനം ആരംഭിച്ച അദ്ദേഹം നിരവധി രാജ്യങ്ങളിൽ യു.എൻ. സമാധാനദൂതനായി പ്രവ൪ത്തിച്ചു. ഒടുവിൽ 2006ൽ യു.എൻ. സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഇന്ത്യയുടെ ഔദ്യാഗിക സ്ഥാനാ൪ഥിയായി. 2007 മാ൪ച്ചിൽ യു.എന്നിൽ നിന്ന് അദ്ദേഹം വിടവാങ്ങി. ഇതിനിടെ അദ്ദേഹം15 ഓളം പുസ്തകങ്ങളും രചിച്ചു. ചില ലേഖനങ്ങൾ വിവാദമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.