ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്:: ജിജിന്‍ വിജയ് വേഗമേറിയ താരം

ലഖ്നോ: 28ാമത് ദേശീയ ജൂനിയ൪ ചാമ്പ്യൻഷിപ്പിൻെറ ആദ്യ ദിനത്തിൽ ട്രാക്കിനെ പിടിച്ചുകുലുക്കി മലയാളിതാരം ജിജിൻ വിജയൻ അതിവേഗ താരമായി.
അണ്ട൪ 20 ആൺകുട്ടികളുടെ 100 മീറ്ററിൽ 10.82 സെക്കൻഡിൽ ഓടിയെത്തിയാണ് തിരുവല്ല കാവുംഭാഗം സ്വദേശിയായ ജിജിൻ വിജയൻ മീറ്റിൻെറ പൊൻതാരമായി മാറിയത്. വനിതാ വിഭാഗത്തിൽ ഹരിയാനയുടെ പിങ്കി അതിവേഗക്കാരിയായി. അണ്ട൪ 18 ആൺകുട്ടികളുടെ 100 മീറ്ററിൽ കേരളത്തിൻെറ ജെറിസ് ജോസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ തമിഴ്നാടിനു വേണ്ടി മലയാളിതാരം അഗസ്റ്റിൻ യേശുദാസ് സ്വ൪ണം നേടി.
കേരളം ആദ്യ ദിനത്തിൽ മൂന്ന് സ്വ൪ണവും നാല് വെള്ളിയും നാല് വെങ്കലവുമടക്കം 76 പോയൻറുമായി ഒന്നാം സ്ഥാനത്താണ്. ഇത്രയും സ്വ൪ണനേട്ടത്തോടെ 76 പോയൻറുമായി നിലവിലെ ചാമ്പ്യന്മാരായ ഹരിയാനയും കേരളത്തിനൊപ്പമുണ്ട്. 26 മെഡലുകൾ തീ൪പ്പാക്കിയ ആദ്യ ദിനത്തിൽ മൂന്ന് ദേശീയ റെക്കോഡും ആറ് മീറ്റ് റെക്കോഡും പിറന്നു. പോൾവാൾട്ടിൽ സ്വ൪ണനേട്ടത്തോടെ സിഞ്ജു പ്രകാശാണ് റെക്കോഡ് ബുക്കിൽ ഇടംനേടിയ ഏക മലയാളിതാരം. അണ്ട൪ 20 പെൺകുട്ടികളുടെ 4x400 മീറ്റ൪ റിലേയിലാണ് കേരളത്തിൻെറ മൂന്നാം സ്വ൪ണം. ട്വിങ്ക്ൾ ടോമി (1500 മീറ്റ൪, അണ്ട൪ 18), എൻ.വി. ഷീന (ജാവലിൻ, അണ്ട൪ 20), എബിൻ സണ്ണി (പോൾവാൾട്ട്, അണ്ട൪ 20), ജെറിസ് ജോസ് (100 മീറ്റ൪, അണ്ട൪ 18) എന്നിവരിലൂടെയാണ് കേരളം ആദ്യ ദിനം വെള്ളിയണിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.