തിരുവനന്തപുരം: കോഴിക്കോട് മോണോറെയിൽ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. കേരള റോഡ് ഫണ്ട് ബോ൪ഡ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോ൪ട്ട് അംഗീകരിച്ച യോഗം, പദ്ധതിക്ക് ഭരണാനുമതി നൽകി. കോഴിക്കോട്, തിരുവനന്തപുരം മോണോറെയിൽപദ്ധതികൾക്കായി മോണോറെയിൽ കോ൪പ്പറേഷൻ എന്ന രപത്യേക കമ്പനി രൂപവൽക്കരിക്കാനും തീരുമാനിച്ചു.
1800 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് കോഴിക്കോട് മോണോറെയിലിൻെറ ഒന്നാം ഘട്ടം. മെഡിക്കൽ കോളജിൽ നിന്നാരംഭിച്ച് മീഞ്ചന്തയിൽ അവസാനിക്കുന്ന ആദ്യ ഘട്ടത്തിൽ 15 സ്റ്റേഷനനുകൾ ഉണ്ടാകും. 14.2 കിലോ മീറ്ററാണ് ദൈ൪ഘ്യം. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, മാവൂ൪ റോഡ് വഴിയാണ് മോണോറെയിൽ കടന്ന് പോകുക. രണ്ടാം ഘട്ടം മീഞ്ചന്തയിൽനിന്നാരംഭിച്ച് രാമനാട്ടുകരയിൽ അവസാനിക്കും. ഡോ.ഇ.ശ്രീധരനുമായും കൂടിയാലോചിണ് കേരള റോഡ് ഫണ്ട് ബോ൪ഡ് വിശദമായ പ്രോജക്ട് റിപ്പോ൪ട്ട് തയ്യാറാക്കിയത്.
ഇതേസമയം, തിരുവനന്തപുരം മോണോറെയിൽ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോ൪ട്ട് തയ്യാറായിട്ടില്ല. പള്ളിപ്പുറം ടെക്നോസിറ്റിയിഇ നിന്നാരംഭിച്ച് നെയ്യാറ്റിൻകരയിൽ അവസാനിക്കുന്നതാണ് നാറ്റ്പാക് തയ്യാറാക്കിയ പദ്ധതി. ആദ്യ ഘട്ടം ടെക്നോസിറ്റിയിൽ തുടങ്ങി തമ്പാനൂരിൽ അവസാനിക്കും. 22.6 കിലോ മീറ്ററാണ് ആദ്യ ഘട്ടത്തിൽ.രണ്ടാം തമ്പാനൂരിൽ തുടങ്ങി നെയ്യാറ്റിൻകരയിൽഅവസാനിക്കും. ആകെ 35 സ്റ്റേഷനുകളുണ്ടാകും. തിരുവനന്തപുരം മോണോ റെയിൽ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോ൪ട്ട് ഉടൻ തയ്യറാകുമെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.