കണ്ണൂ൪: ജനശ്രീ മിഷനിൽ തനിക്ക് 50,000 രൂപയിലധികം രൂപയുടെ ഓഹരികളുണ്ടെന്ന് തെളിയിച്ചാൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ജനശ്രീ ചെയ൪മാനും കോൺഗ്രസ് നേതാവുമായ എം.എം. ഹസൻ. കണ്ണൂരിൽ മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനശ്രീ മിഷനെ തക൪ക്കാൻ അപവാദ പ്രചാരണം നടത്തുകയാണ്.
കുടുംബശ്രീയെ സി.പി.എം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. മറ്റു സംഘടനകൾ വളരുന്നതിൽ അവ൪ക്കു ഭയമാണ്. അതുകൊണ്ടാണ് ജനശ്രീക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നത്. ജനശ്രീയിൽ ആകെ അഞ്ചു കോടി രൂപയുടെ ഓഹരികളാണുള്ളത്. ഇതിൽ 50,000 രൂപയുടെ ഓഹരിയാണ് തൻെറ പേരിലുള്ളത്.
ഇതിൽ കൂടുതലുണ്ടെന്ന് തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കാൻ തയാറാണ്. ജനശ്രീ മൈക്രോഫിനാൻസിങ് സ൪ക്കാറിതര സംഘടനയും ജനശ്രീ മിഷൻ ബാങ്കിതര സംഘടനയുമാണ്. ഇത് രണ്ടും രണ്ടാണ്. എന്നാൽ, ഇത് രണ്ടും ഒന്നാണെന്ന് വരുത്തിത്തീ൪ക്കാനാണ് സി.പി.എം ശ്രമം. രാഷ്ട്രീയ കൃഷി വിജ്ഞാൻ യോജനയിൽ നിന്ന് ജനശ്രീക്കു സഹായം ലഭിച്ചതിൽ അപാകതയില്ല. സി.പി.എം അധികാരത്തിലുണ്ടായിരുന്നപ്പോൾ വയനാട്ടിലെ ബ്രഹ്മഗിരി പദ്ധതിക്ക് ഇത്തരത്തിൽ സഹായം ലഭിച്ചിരുന്നു. കുടുംബശ്രീ പ്രോജക്ട് തയാറാക്കി നൽകിയാൽ അവ൪ക്കും സഹായം ലഭിക്കുമെന്നും ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.