വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന്; മതപ്രഭാഷകന്‍ റിമാന്‍ഡില്‍

തിരൂ൪: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വിദ്യാ൪ഥിനിയുടെ പരാതിയെ തുട൪ന്ന് മുജാഹിദ് ഔദ്യാഗിക വിഭാഗം നേതാവും പ്രഭാഷകനുമായ ഷംസുദ്ദീൻ പാലത്തി(38)നെ തിരൂ൪ പൊലീസ് അറസ്റ്റ് ചെയ്തു. വളവന്നൂ൪ അൻസാ൪ അറബിക് കോളജ് അധ്യാപകനായിരിക്കെ ഇവിടെ പഠിച്ചിരുന്ന പെൺകുട്ടിയെ വിവിധ കേന്ദ്രങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കോഴിക്കോട്, ഗുരുവായൂ൪, പെരിന്തൽമണ്ണ തുടങ്ങിയ കേന്ദ്രങ്ങളിലും ഒരു തവണ കുറുക്കോളിൽ പ്രതി താമസിക്കുന്ന വീട്ടിലുമാണ് പീഡിപ്പിച്ചതെന്ന് സി.ഐ ആ൪. റാഫി, എസ്.ഐ പി. ജ്യോതീന്ദ്രകുമാ൪ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രണയം നടിച്ചാണ് ഭാര്യയും അഞ്ച് കുട്ടികളുമുള്ള ഷംസുദ്ദീൻ വിദ്യാ൪ഥിനിയെ വലയിലാക്കിയത്. ഇവ൪ തമ്മിൽ പ്രത്യേക ഭാഷ രൂപപ്പെടുത്തി പ്രണയലേഖനങ്ങൾ കൈമാറിയിരുന്നതായി പൊലീസ് അറിയിച്ചു. പ്രതിയുടെ കൈയക്ഷരത്തിലുള്ള രണ്ട് നോട്ടുപുസ്തകങ്ങൾ വിദ്യാ൪ഥിനി പൊലീസിനു കൈമാറിയിട്ടുണ്ട്. പരാതി നൽകിയതിനെ തുട൪ന്ന് ഒളിവിലായിരുന്ന പ്രതിയെ സൈബ൪ സെൽ സഹായത്തോടെ മൊബൈൽ ഫോൺ നമ്പ൪ പിന്തുട൪ന്നാണ് പിടികൂടിയത്. ഇയാളെ തിരൂ൪ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കി.
സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪ സന്തോഷ് കുമാ൪, സിവിൽ പൊലീസ് ഓഫിസ൪മാരായ അനൂപ്, പ്രവീൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. തിരൂ൪ ഒന്നാം ക്ളാസ് മജിസ്¤്രടറ്റ് എം.പി. ജയരാജ് പ്രതിയെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.