എമര്‍ജിങ് കേരളയുടെ ലോഗോ വിവാദത്തില്‍

കോഴിക്കോട്: വൻവികസനം ലക്ഷ്യമിട്ട് കോടികൾ മുടക്കി നടത്തുന്ന എമ൪ജിങ് കേരളയുടെ ലോഗോ കോപ്പിയടിച്ചതോ? ഫേസ് ബുക്കിലാണ് ഇതു സംബന്ധിച്ച സംശയം ചിത്ര സഹിതം പ്രചരിക്കുന്നത്.
നിരവധി വിദേശ രാജ്യങ്ങളിലെ പ്രതിനിധികളെ ക്ഷണിച്ച് കൊച്ചിയിൽ സംഘടിപ്പിക്കുന്ന സംരംഭകരുടെ ഒത്തുചേരലിൻെറ ലോഗോ ഒരു വെബ് സൈറ്റിൽ നിന്ന് പക൪ത്തിയതാണെന്ന്് ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ദോഷം പറയരുതല്ലോ  പേരിനുവേണ്ടി ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്.
 http://www.scientificillustrator.com/illustration/bird/bird.html എന്ന സൈറ്റിലാണ് ഒറിജിനൽ ചിത്രമുള്ളത്. ഈ സൈറ്റിൽ തന്നെ, തന്റെചിത്രം എമ൪ജിങ് കേരളക്കായി മുൻകൂ൪ അനുവാദമില്ലാതെ ഉപയോഗിച്ചെന്നും പിന്നീട് സംഘാടകരുമായി ബന്ധപ്പെട്ടതിനെ തുട൪ന്ന് പണം നൽകിയെന്നും പറയുന്നു. എന്നാൽ ഒരു കലാസൃഷ്ടി ഉപയോഗിക്കും മുമ്പ് അത് നി൪മിച്ചയാളുടെ അനുവാദം വാങ്ങുകയായിരുന്നു മര്യാദയെന്നും സൈറ്റിൽ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.