ആലപ്പുഴയിൽ സി.പി.എം വിപുലീകൃത ജില്ല കമ്മിറ്റിയോഗം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

യു.ഡി.എഫ് സർക്കാർ ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്നു: പിണറായി

ആലപ്പുഴ: കേരളത്തിലെ യു.ഡി.എഫ് സർക്കാർ ആർ.എസ്.എസ് അജണ്ട നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആലപ്പുഴയിൽ സി.പി.എം വിപുലീകൃത ജില്ല കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാവിവത്കരണ പദ്ധതിയായ പി.എം ശ്രീ നടപ്പാക്കാനുള്ള യു.ഡി.എഫ് തീരുമാനം അതിന്‍റെ ഭാഗമാണ്.

മുസ്ലിം ലീഗിന്‍റെയും കോൺഗ്രസിന്‍റെയും മന്ത്രിമാർ കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിലാണിത്. ഇതിന് ചുക്കാൻപിടിച്ചത് ലീഗുകാരനായ മന്ത്രിയും. യു.ഡി.എഫ് സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് ആർ.എസ്.എസിനെ പ്രീണിപ്പിക്കാനാണ്. ആദ്യ ചരണങ്ങനേ ചൊല്ലാൻ പാടുള്ളൂവെന്ന് കോൺഗ്രസിന് നിലപാടുണ്ടായിരുന്നു. സർക്കാർ വേദിയിൽ ആലപിക്കുന്ന ഗാനം അവിടെ പങ്കെടുക്കുന്ന എല്ലാവർക്കും ഉൾക്കൊള്ളാൻ പറ്റണം.

കേരളത്തിലെ യൂനിവേഴ്സിറ്റികളുടെ ഭരണസംവിധാനം പൂർണമായി ആർ.എസ്.എസിന്‍റെ കൈകളിലാണ്. വഖഫ് ബോർഡിന്‍റെ നിയന്ത്രണത്തിൽ രണ്ട് അമുസ്ലിംകൾ വേണമെന്നാണ് പറയുന്നത്. എൽ.ഡി.എഫ് സർക്കാറിന് ഇക്കാര്യത്തിൽ യോജിപ്പില്ലാത്തതിനാൽ രണ്ടുപേരെയും ഒഴിവാക്കി ബാക്കിയുള്ളവരെ നിയമിച്ചു.

രണ്ട് അമുസ്ലിംകളെക്കൂടി ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്നാണ് യു.ഡി.എഫ് കോടതിയിൽ പറഞ്ഞത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ വിശ്വാസ്യത തകർന്നു. വോട്ടർ പട്ടിക ശുദ്ധീകരണത്തിന്‍റെ പേരിൽ കോടിക്കണക്കിന് ആളുകളുടെ വോട്ടവകാശം നിഷേധിച്ചു. ഇത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Pinarayi: UDF Government Implementing RSS Agenda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.