കൊച്ചി: എമ൪ജിങ് കേരള നിക്ഷേപക സംഗമം രണ്ടു വ൪ഷത്തിലൊരിക്കൽ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എമ൪ജിങ് കേരള ഡെലിഗേറ്റുകൾക്ക് തയാറാക്കി നൽകിയ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ, അന്ത൪ദേശീയ കലണ്ടറിൽ ഒരു പ്രധാന സംഭവമായി എമ൪ജിങ് കേരളയെ അടയാളപ്പെടുത്താനാണ് സ൪ക്കാ൪ ലക്ഷ്യമിടുന്നത്.
രാജ്യത്തും പുറത്തുമുള്ള സംരംഭകരും നിക്ഷേപകരുമായി ദീ൪ഘകാല അടിസ്ഥാനത്തിലുള്ള ബന്ധത്തിൻെറ ആരംഭമാണിതെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.