കൊച്ചി: എമ൪ജിങ് കേരളയിൽ ബി.സി.ജി ഗ്രൂപ്പിന് കീഴിലെ ബി.സി.ജി ഹെൽത്ത് കെയ൪ 335 കോടിയുടെ രണ്ട് നൂതന ആരോഗ്യപരിരക്ഷാ പദ്ധതികൾക്ക് അനുമതിയും ഓഹരി പങ്കാളിത്തവും തേടും. കേരളത്തിലാദ്യമായി വയോജനങ്ങൾക്കുവേണ്ടിയുള്ള സമ്പൂ൪ണ ആവാസ പദ്ധതിയെന്ന നിലയിൽ സ്ഥാപിക്കുന്ന ഹോളിസ്റ്റിക് ഹെൽത്ത് വില്ലേജ്, കൊച്ചിയിൽ പാലാരിവട്ടത്ത് അനുബന്ധ പരിരക്ഷക്കുവേണ്ടി സ്ഥാപിക്കുന്ന 100 കിടക്കകളുള്ള സൂപ്പ൪ സ്പെഷ്യാലിറ്റി ആശുപത്രി എന്നിവയാണ് പദ്ധതികൾ. പ്രവാസികളുടെ താൽപ്പര്യ പ്രകാരമുള്ളതാണ് ഹോളിസ്റ്റിക് ഹെൽത്ത് വില്ലേജ്. പ്രവാസിമലയാളികളിൽ 85 ശതമാനവും 20-44 പ്രായപരിധിയിൽ പെട്ടവരാണെന്നും ഇവരുടെ മാതാപിതാക്കളായ 36.92 ലക്ഷം പേരും സ്വന്തം മക്കളുടെ സംരക്ഷണവലയത്തിന് പുറത്തുള്ളവരാണെന്നും ബി.സി.ജി ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസ൪ രേഖ ബാബു പറഞ്ഞു. എറണാകുളം കുണ്ടന്നൂരിലാണ് 224.95 കോടിയുടെ പദ്ധതി ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.