കുനിയില്‍ ഇരട്ടക്കൊല: 16 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

മഞ്ചേരി: കുനിയിൽ ഇരട്ടക്കൊലപാതക കേസിൽ റിമാൻഡിൽ കഴിയുന്ന 16 പ്രതികൾക്ക് മഞ്ചേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. പ്രതികൾ കേസിൻെറ വിചാരണ തുടങ്ങുംവരെ ജില്ലയിൽ പ്രവേശിക്കരുതെന്നാണ് പ്രധാന ഉപാധി. രണ്ട് ആൾ ജാമ്യത്തിലും തത്തുല്യമായ 25,000 രൂപ ബോണ്ടിലുമാണ് ജാമ്യം. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും ഉപാധിയുണ്ട്.
മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി പാറമ്മൽ അഹമ്മദ്കുട്ടി, കുറുവങ്ങാടൻ മുക്താ൪, മുണ്ടശ്ശേരി റഷീദ് എന്ന സുഡാനി റഷീദ്, ഇടക്കണ്ടി മുഹമ്മദ് ഷരീഫ്, ഇരുമാംകടവത്ത് ഷറഫുദ്ദീൻ, ഇരുമാംകടവത്ത് സഫറുല്ല എന്ന സഫ൪, ഇരുമാംകടവത്ത് ഫസ്ലുറഹ്മാൻ, പിലാക്കൽകണ്ടി ഷബീ൪, ചീക്കുളം കുറ്റിപ്പുറത്ത് ചാലി റിയാസ്, ആലുങ്ങൽ നവാസ് ഷരീഫ് എന്ന തൊണ്ണിപ്പ, മഠത്തിൽ കുറുമാടൻ അബ്ദുൽ അലി, കിഴക്കേതൊടി മുഹമ്മദ് ഫതീം, മധുരക്കുഴിയൻ മഅ്സൂം, എടക്കണ്ടി സാനിസ്, ചോലയിൽ ഉമ്മ൪, ഇരുമാംകടവത്ത് യാസി൪ എന്നിവ൪ക്കാണ് ജില്ലാ സെഷൻസ് ജഡ്ജി ജാമ്യമനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.