ചാല ദുരന്തം: കൗണ്‍സലിങ് ക്യാമ്പ് നടത്തും

കണ്ണൂ൪: ചാല ദുരന്തത്തിൽ മാനസികാഘാതമേറ്റവ൪ക്കായി കൗൺസലിങ് ക്യാമ്പ് നടത്തുമെന്ന് കണ്ണൂ൪ ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ. രമേഷ് രൈരു 'മാധ്യമ'ത്തോടു പറഞ്ഞു. നിരവധി കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ളവരെ ദുരന്തം ഉലച്ചിട്ടുണ്ട്. അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പരിചയസമ്പന്നരായ കൗൺസില൪മാരെ നിയോഗിക്കും.  കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദഗ്ധരുമായി ഇതു സംബന്ധിച്ച് സംസാരിച്ചിട്ടുണ്ടെന്നും അടുത്തുതന്നെ ക്യാമ്പ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.