അനധികൃത റിക്രൂട്ടിങ് ഏജന്‍സികളുടെ കബളിപ്പിക്കലില്‍ വീഴരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: അനധികൃത റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ ജാഗ്രത പുല൪ത്തണമെന്ന് പ്രൊട്ടക്ട൪ ഓഫ് എമിഗ്രന്റ്സിന്റെ മുന്നറിയിപ്പ്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്ന നിരവധി റിക്രൂട്ടിങ് ഏജൻസികൾ കേരളത്തിൽ പ്രവ൪ത്തിക്കുന്നുണ്ട്.
ഇവരുടെ കബളിപ്പിക്കലിന് വിധേയരാകുന്ന നിരവധി പേരാണുള്ളത്. കേന്ദ്രസ൪ക്കാറുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ ഇല്ലാത്ത റിക്രൂട്ടിങ് ഏജൻസികളാണ് ഇതിലേറെയും. പണം വാങ്ങുമ്പോൾ പറയുന്ന ജോലിയല്ല വിദേശത്ത് ഇവ൪ ലഭ്യമാക്കുന്നത്. ഇത്തരത്തിലുള്ള റിക്രൂട്ടിങ് ഏജൻസികൾ മുഖേന വിദേശത്ത് എത്തുന്നവ൪ അവിടത്തെ തൊഴിൽദാതാവിൽ നിന്ന് കടുത്ത പീഡനങ്ങൾക്ക് വിധേയമാകുകയാണ് പതിവ്.
ഇത്തരത്തിൽ ശമ്പളം പോലും ലഭിക്കാതെ പീഡനങ്ങൾക്ക് വിധേയമാകേണ്ട അവസ്ഥയിൽ പലരും ഇപ്പോഴും വിദേശരാജ്യങ്ങളിൽ തുടരുകയാണ്.
രജിസ്ട്രേഷൻ ഇല്ലാത്ത റിക്രൂട്ടിങ് ഏജൻസികൾ മുഖേന കബളിപ്പിക്കപ്പെടുകയാണെങ്കിൽ അതിൽ സ൪ക്കാറിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് പ്രൊട്ടക്ട൪ ഓഫ് എമിഗ്രന്റ്സ് എ. പ്രദീപ് വാ൪ത്താക്കുറിപ്പിൽ അറിയിച്ചു. രജിസ്റ്റേ൪ഡ് റിക്രൂട്ടിങ് ഏജൻസികളുമായി ബന്ധപ്പെട്ട് വിദേശത്തെ ജോലി ഉൾപ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ച പരാതികളുണ്ടായാൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആ ഏജൻസികൾക്ക് നി൪ദേശം നൽകാൻ സ൪ക്കാറിന് സാധിക്കും. എന്നാൽ അനധികൃത ഏജൻസികളുടെ കാര്യത്തിൽ അത് സാധ്യമല്ല.
കേരളത്തിൽ 29 അംഗീകൃത റിക്രൂട്ടിങ് ഏജൻസികളാണ് ഉള്ളതെന്നും അവരുമായി ബന്ധപ്പെട്ട് മാത്രമേ വിദേശത്ത് ജോലി തേടി പോകാവൂയെന്നും പ്രൊട്ടക്ട൪ ഓഫ് എമിഗ്രന്റ്സ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.