സി.കെ. മേനോന് പി.വി. സ്വാമി അവാര്‍ഡ്

കോഴിക്കോട്: പി.വി. സാമി സ്മാരക ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ-കൾചറൽ അവാ൪ഡ് ഈ വ൪ഷം പ്രമുഖ പ്രവാസി വ്യവസായിയും ഖത്ത൪ ആസ്ഥാനമായ ബെഹ്സാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയ൪മാനുമായ പത്മശ്രീ സി.കെ. മേനോന് നൽകും. സെപ്റ്റംബ൪ ഒന്നിന് രാവിലെ ഒമ്പതിന് കോഴിക്കോട് ടാഗോ൪ഹാളിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അവാ൪ഡ് നൽകുമെന്ന് പി.വി. സ്വാമി മെമ്മോറിയൽ ട്രസ്റ്റ് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര പ്രവാസി മന്ത്രി വയലാ൪ രവി അധ്യക്ഷത വഹിക്കും. മന്ത്രി എ.പി. അനിൽകുമാ൪ അനുസ്മരണ പ്രഭാഷണം നടത്തും. തുട൪ന്ന് ‘കേരളം നിക്ഷേപസൗഹൃദ സംസ്ഥാനം-സാധ്യതയും പ്രശ്നങ്ങളും’ എന്ന സെമിനാ൪ ചീഫ് സെക്രട്ടറി കെ. ജയകുമാ൪ ഉദ്ഘാടനം ചെയ്യും. വ്യാവസായിക-സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്നതിന് കഴിഞ്ഞ ഏഴു കൊല്ലമായി നൽകുന്നതാണ് അവാ൪ഡ്. എം.പി. വീരേന്ദ്രകുമാ൪, ഡോ. സി.കെ. രാമചന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവരടങ്ങുന്ന സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
ട്രസ്റ്റംഗം പി.വി. ഗംഗാധരൻ, പുത്തൂ൪മഠം ചന്ദ്രൻ, അഡ്വ. എം. രാജൻ, പി. ദിവാകരൻ, കെ. അബ്ദുല്ല, കെ.യു. ഉപേന്ദ്രറാം എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.