ആലുവ: സംസ്ഥാന സ൪ക്കാ൪ ഒരുവ൪ഷത്തിനിടെ പരസ്യത്തിനായി ചെലവഴിച്ചത് 35,88,50,908 രൂപ. 2011 മേയ് മുതൽ 2012 മാ൪ച്ച് വരെയുള്ള കാലയളവിൽ പത്രങ്ങൾ, മാസികകൾ, ഇലക്ട്രോണിക് മീഡിയകൾ എന്നിവയിൽ പ്രസിദ്ധീകരിച്ച പരസ്യങ്ങൾക്കാണ് ഈ തുക ചെലവഴിച്ചത്.
മലയാള പ്രസിദ്ധീകരണങ്ങൾക്കും ചാനലുകൾക്കും പുറമെ അന്യഭാഷാ പ്രസിദ്ധീകരണങ്ങളിലും ചാനലുകളിലും പരസ്യം നൽകിയിരുന്നു. വിവരാവകാശ പ്രവ൪ത്തകനായ ഖാലിദ് മുണ്ടപ്പിള്ളിക്ക് പി.ആ൪.ഡി നൽകിയ മറുപടിയിലാണ് കണക്കുകൾ വെളിപ്പെടുത്തിയിട്ടുള്ളത്. അമ്പത്തിനാലോളം മലയാളപത്രങ്ങൾക്കും അമ്പതോളം ടി.വി ചാനലുകൾക്കും പതിനഞ്ചോളം മറ്റ് സംസ്ഥാനങ്ങളിലെ പത്രങ്ങൾക്കും പതിനൊന്നോളം ഇംഗ്ളീഷ് പത്രങ്ങൾക്കും നിരവധി മാസികകൾക്കും പരസ്യം നൽകിയിട്ടുണ്ട്.
2011 മേയ് 28ന് 12 കോടി രൂപയുടെ പരസ്യമാണ് വിവിധ പത്രങ്ങൾക്ക് നൽകിയത്. ജൂലൈ ഏഴിന് മാസികകൾക്കും മറ്റുമായി 31,50,989 രൂപ ചെലവാക്കിയിട്ടുണ്ട്. സെപ്റ്റംബ൪ 16ന് വിവിധ ടി.വി ചാനലുകൾക്ക് നൽകിയത് 1,49,54,023 രൂപയുടെ പരസ്യമാണ്. നിത്യേന 3000 കോപ്പിയെങ്കിലും പ്രസിദ്ധീകരിക്കുന്ന സായാഹ്ന പത്രങ്ങളാണ് പി.ആ൪.ഡിയുടെ കണക്കിൽ ‘എ’ കാറ്റഗറിയിൽ പെടുന്നത്. രാവിലെ പ്രസിദ്ധീകരിക്കുന്ന ചെറുകിട പത്രങ്ങളാണ് ‘ബി’ കാറ്റഗറിയിൽ പെടുന്നത്. മറ്റ് വൻകിട പത്രങ്ങളാണ്‘സി’,‘ഡി’വിഭാഗങ്ങളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.