കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവന്ന പ്രതി രക്ഷപ്പെട്ടു

കണ്ണൂ൪: ക൪ണാടക പൊലീസ് കണ്ണൂ൪ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്ന പ്രതി ജയിലിനു മുന്നിലെത്തിയപ്പോൾ വാഹനത്തിൽനിന്ന് ചാടി രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ച രണ്ടുമണിയോടെയാണ് സംഭവം. മംഗലാപുരം ജയിലിൽനിന്ന്സ്വകാര്യ വാഹനത്തിലാണ് പ്രതിയെ കൊണ്ടുവന്നത്. രണ്ടു പൊലീസുകാരാണ് കൂടെയുണ്ടായിരുന്നത്. വാഹനം ജയിലിനുമുന്നിലെ ദേശീയപാതയിൽ നി൪ത്തി പൊലീസുകാ൪ ജയിലധികൃതരെ കാണാനിറങ്ങിയപ്പോൾ പ്രതി ഡ്രൈവറെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, സംഭവം സംബന്ധിച്ച് ലോക്കൽ പൊലീസിനെ വിവരമറിയിച്ചിട്ടില്ല. സെൻട്രൽ ജയിലിലും പ്രതിയെ സംബന്ധിച്ച വിവരങ്ങൾ അറിയിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.