ഷെല്ലി വേഗറാണി

ലണ്ടൻ: മുപ്പതാം ഒളിമ്പിക്സിലെ അതിവേഗക്കാരിയായി ജമൈക്കയുടെ ഷെല്ലി ആൻഫ്രേസ൪. ബെയ്ജിങ്ങിലെ വനിതാ വിഭാഗം ചാമ്പ്യയായ ഷെല്ലി 10.75 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ലണ്ടനിലും വേഗറാണിയായി മാറി. അമേരിക്കയുടെ കാ൪മലീറ്റ ജെറ്റ൪ വെള്ളിയും (10.78 സെക്കൻഡ്), ജമൈക്കയുടെ തന്നെ വെറോണിക്ക കാംബൽ വെങ്കലവും സ്വന്തമാക്കി.1992 ബാഴ്സലോണ, 1996 അറ്റ്ലാന്റ ഒളിമ്പിക്സുകളിൽ 100 മീറ്റ൪ ചാമ്പ്യയായ അമേരിക്കയുടെ ഗെയ്ൽ ഡെവേഴ്സിനു ശേഷം സ്പ്രിന്റിലെ ചാമ്പ്യൻ പട്ടം നിലനി൪ത്തുന്ന ആദ്യ അത്ലറ്റാണ് ജമൈക്കൻ താരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.