ലണ്ടൻ: ലോകകപ്പും തുട൪ച്ചയായി രണ്ടു തവണ യൂറോകപ്പും സ്വന്തമാക്കിയതിനു പിന്നാലെ ഒളിമ്പിക്സ് ഫുട്ബാൾ സ്വ൪ണവുമെന്ന സ്പെയിനിൻെറ സ്വപ്നങ്ങൾ ആദ്യ റൗണ്ടിൽ കരിഞ്ഞുവീണു. ലണ്ടൻ ഒളിമ്പിക്സ് പുരുഷവിഭാഗം ഫുട്ബാളിൻെറ ഗ്രൂപ് വിഭാഗത്തിൽ തുട൪ച്ചയായി രണ്ടാംതോൽവിയും വഴങ്ങിയ സ്പെയിനിൻെറ യുവനിര പുറത്തായി. ഹോണ്ടുറസിനു മുന്നിൽ ഏകപക്ഷീയമായ ഒരുഗോളിനു തോൽവി വഴങ്ങിയാണ് സ്പാനിഷ് അ൪മഡ ചരിത്രനേട്ടം സ്വപ്നം മാത്രമായി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നത്. യൂറോ 2012 ചാമ്പ്യൻ ടീമിൽ അംഗങ്ങളായ ജോ൪ഡി ആൽബ, ചെൽസിയുടെ യുവാൻ മാട്ട എന്നിവ൪ അണിനിരന്ന സ്പാനിഷ് ടീമിനാണ് ദയനീയ തോൽവി.
കളിയുടെ ഏഴാം മിനിറ്റിൽ ജെറി ബെങ്സ്റ്റനാണ് ഹോണ്ടുറസിൻെറ വിജയഗോൾ നേടിയത്. മാടയും ആൽബയും ആദ്യഭാഗം മുതൽ ഗോളിലേക്ക് നിരവധി സുവ൪ണാവസരങ്ങൾ തീ൪ത്തെങ്കിലും കളിയുടെ ഗതി എതിരാളികൾ രചിച്ച തിരക്കഥക്കനുസരിച്ച് നീങ്ങുകയായിരുന്നു.
ആദ്യ മത്സരത്തിൽ ഏഷ്യൻ പവ൪ഹൗസായ ജപ്പാനു മുന്നിൽ തോറ്റ സ്പെയിൻ, സമ്മ൪ദത്തിലാണ് ഹോണ്ടുറസിനു മുന്നിൽ ഇറങ്ങിയത്. ജപ്പാൻ 1-0നായിരുന്നു ലോക-യൂറോ ചാമ്പ്യന്മാരെ കീഴടക്കിയത്. മെക്സികോയെ 1-0ന് തോൽപിച്ച് തുട൪ച്ചയായ രണ്ടാം ജയത്തോടെ ജപ്പാൻ ഗ്രൂപ് ചാമ്പ്യൻ സ്ഥാനം ഉറപ്പിച്ച് ക്വാ൪ട്ടറിലേക്ക് യോഗ്യത നേടി. ഹോണ്ടുറസിനെതിരെ പൊരുതിക്കളിച്ച സ്പെയിനിൻെറ അണ്ട൪ 23 ടീമിന് അച്ചടക്കവും നഷ്ടമാവുന്ന കാഴ്ചയായിരുന്നു ഗ്രൗണ്ടിൽ. ഡീഗോ മാരിനോ, മാട, ടെല്ലോ എന്നിവരടക്കം ഏഴ് താരങ്ങൾക്കാണ് ചുവപ്പ് കാ൪ഡ് ലഭിച്ചത്.
ഗ്രൂപ് എയിൽ കോപ അമേരിക്ക ചാമ്പ്യന്മാരായ ഉറുഗ്വായ്യെ ആഫ്രിക്കൻ അട്ടിമറി വീരന്മാരായ സെനഗൽ കീഴടക്കി. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് സെനഗൽ ഉറുഗ്വായ്യെ തോൽപിച്ചത്. പെപ് മൂസ കൊനാട്ടെയുടെ ഇരട്ടഗോൾ മികവിലാണ് സെനഗൽ ലാറ്റിനമേരിക്കൻ കരുത്തരെ കീഴ്പ്പെടുത്തിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ആതിഥേയരായ ഗ്രേറ്റ് ബ്രിട്ടൻെറ യു.എ.ഇക്കെതിരെ ഉജ്ജ്വലജയം നേടി ക്വാ൪ട്ടറിലേക്കുള്ള സാധ്യത ശക്തമാക്കി. 3-1നായിരുന്നു ബ്രിട്ടൻെറ ജയം. വെറ്ററൻ താരം റ്യാൻ ഗിഗ്സ്, സ്കോട് സിൻക്ളെയ൪, ഡാനിയൽ സ്റ്ററിഡ്ജ് എന്നിവരുടെ ഗോളുകളിലാണ് ബ്രിട്ടൻ ജയംനേടിയത്.
ഇതോടെ രണ്ട് കളിയിൽ ഒരു ജയവും ഒരു സമനിലയുമായി നാലു പോയൻേറാടെ ബ്രിട്ടൻ ക്വാ൪ട്ട൪ സാധ്യത സജീവമാക്കി. ഗ്രൂപ് ബിയിൽ ദക്ഷിണ കൊറിയ 2-1ന് സ്വിറ്റ്സ൪ലൻഡിനെയും മെക്സികോ 2-0ന് ഗാബോണിനെയും കീഴടക്കി. ഗ്രൂപ് സിയിൽനിന്ന് തുട൪ച്ചയായ രണ്ടാം ജയവുമായി ബ്രസീൽ ക്വാ൪ട്ടറിൽ ഇടംനേടി. നെയ്മ൪, പാറ്റോ, ഒസ്കാ൪ എന്നിവരുടെ ഗോളിൽ 3-1ന് ബെലറൂസിനെയാണ് കീഴടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.