മുംബൈ: കേന്ദ്രമന്ത്രിസഭയിൽ എല്ലാവരും തുല്യരെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. മന്ത്രിസഭയിൽ ജൂനിയ൪, സീനിയ൪ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ നാവിക സേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് സഹ്യാദ്രി കമീഷൻ ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്. എൻ.സി.പി-കോൺഗ്രസ് ഭിന്നതയുടെ അടിസ്ഥാനം കേന്ദ്രമന്ത്രിസഭയിലെ ശരദ്പവാറിന്റെ പദവി സംബന്ധിച്ചല്ലെന്ന് അവ൪ വ്യക്തമാക്കിയതായി പറഞ്ഞ ആന്റണി, കൂടുതൽ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി.
സൈന്യത്തിലെ അഴിമതി സംബന്ധിച്ച് ആരോപണം ഉയ൪ന്നാൽ, ഉടൻ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.