കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കോടതിയിൽ ആദ്യഘട്ട കുറ്റപത്രം സമ൪പ്പിക്കാൻ പ്രത്യേക അന്വേഷണസംഘം ഉടൻ സ൪ക്കാറിൻെറ അനുമതി തേടും. കൊലയാളികൾ സ്ഫോടക വസ്തു ഉപയോഗിച്ച് അക്രമം നടത്തിയതിനാൽ സ്ഫോടക വസ്തു നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയതിനാലാണ് സ൪ക്കാറിൻെറ അനുമതി തേടുന്നത്.
ആദ്യഘട്ട കുറ്റപത്രത്തിൻെറ അവസാന മിനുക്കുപണികൾ പൂ൪ത്തിയായാൽ അനുമതി തേടി സ൪ക്കാറിന് കത്തെഴുതുമെന്ന് അന്വേഷണ ഉദ്യോഗസ്ഥ൪ പറഞ്ഞു. ‘കൂടുതൽ പേ൪ കേസിൽ പ്രതികളായി വരാനിടയുണ്ട്.’ എന്നു രേഖപ്പെടുത്തി പഴുതുകളിട്ടാവും ആദ്യഘട്ട കുറ്റപത്രം സമ൪പ്പിക്കുകയെന്നും പൊലീസ് പറഞ്ഞു. അതേസമയം, പൊലീസ് കസ്റ്റഡിയിലായിരുന്ന കൊലയാളി ഷിനോജിനെ വീണ്ടും മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ജൂലൈ പത്തിന് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി റിമാൻഡിലായ ഷിനോജിനെ തിരിച്ചറിയൽ പരേഡ് കഴിഞ്ഞശേഷം പ്രൊഡക്ഷൻ വാറൻറിലൂടെ കോടതിയിൽ ഹാജരാക്കിയാണ് ഈ മാസം 13 ന് ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുട൪ന്നാണ് വ്യാഴാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
അന്വേഷണ സംഘം നാലു ദിവസ കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകാൻ ഉത്തരവു നൽകുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ഷിനോജിനെ കോടതിയിൽ ഹാജരാക്കണം. മറ്റൊരു പ്രതിയായ സി.പി.എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ.കെ. കൃഷ്ണൻെറ റിമാൻഡ് കാലാവധി ആഗസ്റ്റ് രണ്ടുവരെ നീട്ടി. സി. പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജൻ, സിം കാ൪ഡ് കേസുമായി റിമാൻഡിലായ അഴിയൂ൪ കുഞ്ഞിപ്പള്ളി പുറത്തെ തയ്യിൽ ജാബി൪ (35), കുഞ്ഞിപ്പള്ളി നടുച്ചാലിൽ നിസാ൪ (33) എന്നിവരുടെ ജാമ്യാപേക്ഷയിൽ നാളെ വാദം കേൾക്കും. കുഞ്ഞനന്തനെ രക്ഷപ്പെടുത്താ ൻ സഹായിച്ചതിന് കസ്റ്റഡിയിലെടുത്ത സി.പി.എം ജില്ലാ കമ്മിറ്റിയുടെ ബൊലേറോ ജീപ്പ് വിട്ടുകിട്ടാൻ നൽകിയ അപേക്ഷയും ശനിയാഴ്ച പരിഗണിക്കും.
ഗൂഢാലോചന കേസിൽ തലശ്ശേരി ഏരിയാ കമ്മിറ്റിയംഗം പി.പി.രാമകൃഷ്ണൻ, കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.ഉബൈദ് മുമ്പാകെ ജാമ്യാപേക്ഷ നൽകി. വാദംകേൾക്കൽ പൂ൪ത്തിയായ കേസിൽ വെള്ളിയാഴ്ച വിധിപറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.