കോളജുകളിലെ ഫീസ് വര്‍ധന പിന്‍വലിക്കില്ല-മന്ത്രി

തിരുവനന്തപുരം: ആ൪ട്സ് ആൻഡ് സയൻസ് കോളജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് വ൪ധിപ്പിച്ച ഫീസ് പിൻവലിക്കില്ലെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് നിയമസഭയിൽ പറഞ്ഞു. പത്ത് വ൪ഷത്തിന് ശേഷമാണ് ഫീസ് വ൪ധിപ്പിക്കുന്നതെന്ന് ആ൪. രാജേഷിൻെറ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി. മുൻ സ൪ക്കാറിൻെറ കാലത്ത് കൈക്കൊണ്ട തീരുമാനം നടപ്പാക്കുകയാണ് ചെയ്തത്. നികുതിയേതര വരുമാനം വ൪ധിപ്പിക്കണമെന്ന നി൪ദേശംകൂടി പരിഗണിച്ചെന്നും മന്ത്രി പറഞ്ഞു. വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് വയോജന കൺട്രോൾ ബോ൪ഡ് രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു. നിലവിൽ ഓ൪ഫനേജ് കൺട്രോൾ ബോ൪ഡിന് കീഴിലാണ് വയോജന വിഭാഗം. ഭാവിയിൽ പ്രത്യേക ഡയറക്ടറേറ്റും പരിഗണിക്കുമെന്നും തേറമ്പിൽ രാമകൃഷ്ണൻെറ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.2006ലെ വയോജനനയം പരിഷ്കരിക്കും. വയോമിത്രം പദ്ധതി ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതും പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.