പെണ്‍വാണിഭത്തിനായി യുവതിയെ കടത്തിയ കേസിന്‍െറ അന്വേഷണം ക്രൈം ഡിറ്റാച്ചുമെന്‍റിന്

നെടുമ്പാശേരി: മസ്കത്തിലേക്ക് പെൺവാണിഭ റാക്കറ്റിനുവേണ്ടി യുവതിയെ കടത്തിയ കേസിൻെറ അന്വേഷണം ക്രൈം ഡിറ്റാച്ചുമെൻറിന് കൈമാറി. യുവതിയെ കടത്തിവിട്ട എസ്.ഐയെ സസ്പെൻഡ് ചെയ്താലുടൻ  ക്രൈം ഡിറ്റാച്ചുമെൻറ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കും. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഈ എസ്.ഐ   യാത്രാനുമതി നൽകിയവരുടെ രേഖകളെല്ലാം വീണ്ടും പരിശോധിക്കും.  
സെക്സ് റാക്കറ്റിനുവേണ്ടി ഇത്തരത്തിൽ മുമ്പും യുവതികളെ കടത്തിവിട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനാണിത്.നെടുമ്പാശേരി സി.ഐക്കായിരുന്നു ഇതുവരെ അന്വേഷണച്ചുമതല.
മസ്കത്തിൽ നിന്ന് 30 കാരിയായ യുവതിയെ ദുബൈയിലെത്തിച്ച ശേഷമാണ് പെൺവാണിഭ കേന്ദ്രത്തിന് കൈമാറിയത്. തൃശൂ൪ സ്വദേശിനിയായ അശ്വതിയാണ് കേന്ദ്രം നടത്തിപ്പിന് പിന്നിലെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവ൪ ദുബൈയിലാണ്. ഇവരുടെ ഇടനിലക്കാരിയായി പ്രവ൪ത്തിച്ചത് തിരുവനന്തപുരം സ്വദേശിനി ശാന്തയാണ്. ഇവ൪  മുമ്പ് ഗൾഫിൽ ജോലി ചെയ്തിട്ടുണ്ട്.
ഇവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുക്കും. ദുബൈയിലെ പെൺവാണിഭ കേന്ദ്രത്തിൽ നിരവധി മലയാളി യുവതികളുണ്ടെന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയ കഴക്കൂട്ടം സ്വദേശിനി മൊഴി നൽകിയിട്ടുണ്ട്.
അടുത്തിടെ കേന്ദ്ര ഇൻറലിജൻസ് വിഭാഗം നെടുമ്പാശേരിയിലെ എമിഗ്രേഷൻ വിഭാഗത്തിൻെറ ചുമതല ഏറ്റെടുത്തിരുന്നു. അനധികൃതമായി യാത്രക്കാരെ കടത്തിവിടുന്ന സംഘങ്ങളുമായി ബന്ധമുള്ള  നിരവധി പേ൪ ഇപ്പോഴും ജോലിചെയ്യുന്നുണ്ട്. സത്യസന്ധരായ ഏതാനും എസ്.ഐമാരെ ഡെപ്യൂട്ടേഷനിൽ വിട്ടുതരണമെന്ന് കേന്ദ്ര ഇൻറലിജൻസ് വിഭാഗം  സംസ്ഥാന അഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.