ടി.പി വധം; പി.മോഹനന്‍െറ കസ്റ്റഡി കാലാവധി നീട്ടി

കോഴിക്കോട് : ടി.പി ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി.മോഹനൻെറ കസ്റ്റഡി കാലാവധി ജൂലൈ 11 വരെ നീട്ടി. കൂടുതൽ ചോദ്യം ചെയ്യുന്നതിനാണ് കസ്റ്റഡി നീട്ടിയത്. വടകര ജുഡീഷ്യൽ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.  

ജൂൺ 29ന് കൊയിലാണ്ടി പൊലീസ് സ്റ്റേഷനടുത്ത് ദേശീയ പാതയിൽ വാഹനം തടഞ്ഞാണ് തലശ്ശേരി ഡി.വൈ.എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മോഹനൻ മാസ്റ്ററെ അറസ്റ്റു ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.